ജങ്കിൾ ലോകത്തിൽ പിറന്നാൾ ആഘോഷിച്ച് നയന്താരയുടെയും വിഘ്‌നേഷിന്റെയും മക്കളായ ഉയിരും ഉലകും. ഇരുവരും സന്തോഷത്തോടെ ഡാൻസ് കളിക്കുന്നതിന്റെ വീഡിയോ പങ്കുവച്ചുകൊണ്ടാണ് വിഘ്‌നേഷ് ശിവൻ മക്കൾക്ക് പിറന്നാൾ ആശംസകളറിയിച്ചത്. പിന്നാലെയായിരുന്നു പിറന്നാളാഘോഷത്തിന്റെ ദൃശ്യങ്ങൾ പങ്കുവച്ചത്.
'ഞങ്ങളുടെ ജീവിതത്തിലെ സന്തോഷവും അനുഗ്രഹവും അർത്ഥവും സംഗീതവും ഊർജവും വികാരവും, ചുരുക്കത്തിൽ ഞങ്ങളുടെ ജീവനും ലോകവും എല്ലാം നിങ്ങളാണ്. നിങ്ങൾക്ക് രണ്ട് പേർക്കും ജന്മദിനാശംസകൾ. ഞങ്ങളുടെ ജീവിതത്തിന്റെ സ്‌പന്ദനങ്ങൾ, ഓരോ നിമിഷവും, ഓരോ സെക്കന്റിലും നിങ്ങളെ ഞങ്ങൾക്ക് സമ്മാനിച്ചതിന് ദൈവത്തോട് നന്ദി പറയുന്നു. നിങ്ങളെ ഞങ്ങൾ അത്രയേറെ സ്‌നേഹിക്കുന്നു'- വിഘ്‌നേഷ് ശിവൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ജന്മദിനാഘോഷങ്ങൾക്കായി തിരഞ്ഞെടുത്ത തീം ആണ് ഏവരുടെയും ശ്രദ്ധയാകർഷിച്ചത്. ജങ്കിൾ ബുക്ക് സിനിമയെ ഓർമ്മിപ്പിക്കും വിധത്തിലൊരു ഇടമാണ് മക്കളുടെ സന്തോഷത്തിനായി നയൻതാരയും വിഘ്‌നേഷും ഒരുക്കിയത്. ബർത്ത്‌ഡേ കേക്കിനുള്ളിൽപോലും കാട്ടിലെ മൃഗങ്ങളെയെല്ലാം ഉൾപ്പെടുത്തി കുട്ടികളെ വിസ്‌മയിപ്പിച്ചിട്ടുണ്ട്. വളരെ കൗതുകത്തോടെ ഇതെല്ലാം നോക്കിനിൽക്കുന്ന ഉലകിന്റിയും ഉയിരിന്റെയും ദൃശ്യങ്ങളും താരങ്ങൾ പങ്കുവച്ചിട്ടുണ്ട്. നിരവധിപേരാണ് കുട്ടികൾക്ക് പിറന്നാൾ ആശംസകളറിയിച്ച് രംഗത്തെത്തിയത്.
2022ലാണ് നയൻതാരയും വിഘ്‌നേഷും വിവാഹിതരായത്. അതേവർഷം തന്നെയാണ് വാടകഗർഭതാരണത്തിലൂടെ ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്. അന്നുമുതലിങ്ങോട്ട് മക്കൾക്കൊപ്പമുള്ള വിശേഷനിമിഷങ്ങളും കളിചിരികളും ഇടയ്‌ക്കിടെ താരങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്‌ക്കാറുണ്ട്.
Nayanthara and Vignesh Shivan celebrated their twins Uyir and Ulagam’s birthday with a fun jungle-themed celebration. Vignesh shared adorable videos and heartfelt birthday wishes for their sons, along with glimpses of the animal-themed decorations and cake.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |