ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാന്റെ മുംബയിലെ വസതിയായ 'മന്നത്ത് പ്രശസ്തമാണ്. സൂപ്പർതാരത്തിന്റെ വസതി നവീകരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ശ്രീലോട്ടസ് ഡെവലപ്പേഴ്‌സ് ആൻഡ് റിയൽറ്റിയുടെ സ്ഥാപകനും നിർമ്മാതാവുമായ ആനന്ദ് പണ്ഡിറ്റാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മന്നത്തിന്റെ പിറകുവശത്തായി ഏതാനും നിലകൾ കൂടി നിർമ്മിക്കുന്നുണ്ടെന്നാണ് ഒരു പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞത്.
പുതിയ പ്രൊജക്‌ടിൽ എനിക്ക് വളരെ മികച്ച ക്ലയന്റുകളെ ലഭിച്ചു. ഹൃത്വിക് റോഷൻ രണ്ട് നിലകൾ വാങ്ങി. രാകേഷ് റോഷൻ മൂന്നു നിലകളും അജയ് ദേവ്ഗൻ ഒരു നിലയും വാങ്ങി. ഞങ്ങളുടെ ക്ലയന്റ് ബേസിൽ ഏതാണ്ട് മുഴുവൻ ബോളിവുഡും ഉൾപ്പെടുന്നു. ബോളിവുഡിലെ 80 മുതൽ 90 ശതമാനം പേരും ലോട്ടസിനൊപ്പമുണ്ട്. അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് ഷാരൂഖ് ഖാന്റെ പ്രൊജക്ടിനെ കുറിച്ച് ആനന്ദ് പണ്ഡിറ്റ് പറഞ്ഞത്. നിലവിൽ ഷാരൂഖിന്റെ രണ്ട് പ്രൊജക്ടുകളിൽ താൻ പ്രവർത്തിക്കുന്നുവെന്നും പണ്ഡിറ്റ് വെളിപ്പെടുത്തി. 300 കോടി വില വരുന്ന മന്നത്തിന്റെ നവീകരണത്തെ കുറിച്ചും അദ്ദേഹം പറഞ്ഞു.
2025ഏപ്രിലിൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഷാരൂഖ് ഖാനും കുടുംബവും മന്നത്തിൽ നിന്ന് താത്കാലികമായി മാറിയിരുന്നു. ബാന്ദ്രയിലെ പാലി ഹില്ലിലുള്ള ആഡംബര അപ്പാർട്ട്മെന്റായ പൂജ കാസയിലേക്കാണ് താരകുടുംബം താമസം മാറിയത്. വർഷങ്ങളായി മന്നത്ത് ഒരു വസതി എന്നതിലുപരി ഷാരൂഖ് ഖാന്റെ താരപ്രഭയുടെ പ്രതീകം കൂടിയായി മാറിയിരിക്കുകയാണ്. താരത്തിന്റെ ജന്മദിനത്തിൽ ആയിരക്കണക്കിന് ആരാധകരാണ് ഇവിടെ എത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |