
ഷാരൂഖ് ഖാൻ ചിത്രം കിംഗിന് ഈണം ഒരുക്കുന്നതിന് മൂന്നു മാസം മറ്റു സിനിമകളോട് നോ പറഞ്ഞ് സംഗീത സംവിധായകൻ അനിരുദ്ധ്. ഈ മാസം പകുതി മുതൽ ഡിസംബർ വരെ കിംഗിന്റെ ജോലികളിലാണ് അനിരുദ്ധ്. ജയിലർ 2 വിന്റെ ജോലികൾ പൂർത്തിയായ ശേഷം കിംഗിലേക്ക് കടക്കാനാണ് തീരുമാനം. കരിയറിന്റെ തുടക്കത്തിൽ ഡേവിഡ് ഡേവിഡ് എന്ന ചിത്രത്തിലൂടെയാണ് അനിരുദ്ധിന്റെ ബി ടൗൺ പ്രവേശം. അറ്റ്ലിയുടെ ഷാരൂഖ് ഖാൻ ചിത്രം ജവാനിലും അനിരുദ്ധ് ആണ് ഈണം പകർന്നത്.
ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന്റെ ദ ബാഡ്സ് ഒഫ് ബോളിവുഡ് എന്ന നെറ്റ് ഫ്ലിക്സ് സീരിസിനും സംഗീതം ഒരുക്കി. ഡിസിയുടെ ബ്ലോക്ബസ്റ്റർ വിജയത്തിനു പിന്നാലെയാണ് ഇക്കുറി ബോളിവുഡിൽ എത്തുന്നത്. ലോകേഷ് കനകരാജ് നായകനായ ഡിസിപോലെ മാസ് ആക്ഷൻ വയലൻസ് ചിത്രം ആണ് കിംഗ്. സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന കിംഗ് ഡിസംബർ 24ന് ലോകവ്യാപകമായി റിലീസ് ചെയ്യും. നാനിയുടെ 'ദ പാരഡൈസ്' ആണ് റിലീസിന് ഒരുങ്ങുന്ന അനിരുദ്ധ് ചിത്രം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |