SignIn
Kerala Kaumudi Online
Tuesday, 08 September 2026 2.50 PM IST

പാറ്റയെയും പല്ലിയെയും മാത്രമല്ല ഉറുമ്പിനെയും എളുപ്പത്തിൽ തുരത്താൻ ഒറ്റമാർഗം; അൽപ്പം വിക്‌സ് ഉണ്ടെങ്കിൽ ഈ വിദ്യ പരീക്ഷിക്കൂ

vicks
പ്രതീകാത്മക ചിത്രം

വീടുകൾ എത്ര വൃത്തിയായി സൂക്ഷിച്ചാലും പാറ്റ, പല്ലി, ചിലന്തി, ഉറുമ്പ് തുടങ്ങിയവയുടെ ശല്യം പലപ്പോഴും പൂർണമായി ഒഴിവാക്കാനാകില്ല. അടുക്കളയിലും ജനൽപ്പടികളിലും ചുവരിന്റെ മൂലകളിലുമെല്ലാം ഇവയുടെ സാന്നിദ്ധ്യം പതിവായി ഉണ്ടാകും. വൃത്തിയാക്കിയതിന് തൊട്ടുപിന്നാലെതന്നെ ചിലന്തികൾ വലകെട്ടി തുടങ്ങുന്നത് മിക്ക വീടുകളിലെയും സ്ഥിരം കാഴ്‌ചയാണ്.

ഭക്ഷണസാധനങ്ങൾ തുറന്നുവയ്‌ക്കുന്നതും അടുക്കളയിലെ ഈർപ്പവും മാലിന്യങ്ങളും ചെറിയ വിള്ളലുകളുമെല്ലാം ഇത്തരം ജീവികളെ വീട്ടിലേക്ക് ആകർഷിക്കാം. ഇവയെ നിയന്ത്രിക്കാൻ വിപണിയിൽ പല തരത്തിലുള്ള സ്‌പ്രേകളും കീടനാശിനികളും ലഭ്യമാണെങ്കിലും അവ ഉപയോഗിക്കുമ്പോൾ ലേബലിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കണം. കുട്ടികളും വളർത്തുമൃഗങ്ങളുമുള്ള വീടുകളിൽ പ്രത്യേക ജാഗ്രതയും ആവശ്യമാണ്. എന്നാൽ, ഇതൊന്നുമില്ലാതെ ഈ ജീവികളെ എളുപ്പത്തിൽ തുരത്താവുന്ന ഒരു മാർഗം പരിചയപ്പെടാം. ഇതിന് വീട്ടിലുള്ള സാധനങ്ങൾ മാത്രം മതി.

ആവശ്യമായ സാധനങ്ങൾ

വിക്‌സ് - അര ടീസ്‌പൂൺ

ബേക്കിംഗ് സോഡ - 1 ടീസ്‌പൂൺ

നാരങ്ങാനീര് - 1 ടീസ്‌പൂൺ

ഇളം ചൂടുവെള്ളം - അര ഗ്ലാസ്

തയ്യാറാക്കുന്ന വിധം

ഒരു പാത്രത്തിലേക്ക് വിക്‌സ്, ബേക്കിംഗ് സോഡ, നാരങ്ങാനീര് എന്നിവയെടുത്ത് ഇളം ചൂടുവെള്ളം കൂടി ചേർത്ത് യോജിപ്പിക്കുക. ശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കി പാറ്റ, പല്ലി, ഉറുമ്പ് എന്നിവ വരുന്ന സ്ഥലത്ത് സ്‌പ്രേ ചെയ്യാവുന്നതാണ്. സ്‌പ്രേ ബോട്ടിൽ ഇല്ലെങ്കിൽ പഞ്ഞിയിൽ ഈ മിശ്രിതം മുക്കി വീടിന്റെ ഓരോ ഭാഗങ്ങളിലായി വച്ചാലും മതി.

English Summary

A simple homemade mixture using Vicks, baking soda, lemon juice and lukewarm water is suggested to help keep cockroaches, lizards and ants away. The mixture can be sprayed in pest-prone areas or applied with cotton. Use caution around children and pets, and avoid relying on unverified mixtures as a substitute for proper pest control.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VICKS PEST CONTROL, BAKING SODA PEST REMEDY, COCKROACH REMOVAL TIPS, LIZARD CONTROL HOME, NATURAL ANT REPELLENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY