SignIn
Kerala Kaumudi Online
Thursday, 18 June 2026 9.27 PM IST

പുതിയ വസ്‌ത്രം കഴുകാതെയാണോ ഇടുന്നത്? എങ്കിൽ ഇത് അറിയാതെ പോകരുത്

dress

ഓരോ പുതിയ ട്രെൻഡിന് അനുസരിച്ച് വസ്ത്രങ്ങൾ വാങ്ങുന്നവരാണ് മലയാളികൾ. എന്നാൽ കടയിൽ നിന്നോ ഓൺലെെനിൽ നിന്നോ വാങ്ങുന്ന വസ്ത്രങ്ങൾ കഴുകാതെ ഇടുന്നവരാണോ നിങ്ങൾ? ഇത് വലിയ അപകടമാണെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

പുതിയ വസ്ത്രങ്ങൾ വൃത്തിയുള്ളതാണെന്നാണ് പലരുടെയും ധാരണ. എന്നാൽ ആ ധാരണ തെറ്റാണെന്ന് വിദഗ്ധർ പറയുന്നു. പുതിയ വസ്ത്രം കഴുകാതെ ധരിക്കുന്നത് അലർജി, അണുബാധ എന്നിവയ്ക്ക് കാരണമാകും. ഫാക്ടറികളിൽ നിർമ്മിക്കുന്ന വസ്ത്രങ്ങൾ ഒന്നിലധികം പ്രക്രിയകളിലൂടെയാണ് കടന്നുപോകുന്നത്.

ഷിപ്പിംഗ് സമയത്തും കടകളിലും വസ്ത്രങ്ങൾ ചുളിവുകൾ വരാതെയും പുതുമയോടെയും ഇരിക്കാൻ ഇതിൽ ഫോർമാൽഡിഹെെഡ് റെസിനുകൾ പോലുള്ള രാസവസ്തുക്കൾ ഉപയോഗിക്കുന്നുണ്ട്. ഇത് ചൊറിച്ചിൽ, ശരീരത്തിൽ തീണർപ്പ് എന്നിവയ്ക്ക് കാരണമാകും. പ്രത്യേകിച്ച് സെൻസിറ്റീവ് ചർമ്മത്തിൽ ഇത് രൂക്ഷമാകും.

നിങ്ങൾക്ക് കാണാൻ കഴിയാത്ത രോഗാണുക്കൾ വസ്ത്രങ്ങളിൽ കാണും. പുതിയ തുണികളിൽ ബാക്ടീരിയ, ഫംഗസ്, വെെറസുകൾ കാണാൻ സാദ്ധ്യത ഏറെയാണ്. അതിനാൽ അവ ധരിക്കുന്നത് ചർമ്മത്തിൽ അണുബാധ വർദ്ധിപ്പിക്കുന്നു. അതിനാൽ പുതിയ വസ്ത്രങ്ങൾ കഴികിയിട്ട് മാത്രമേ ഉപയോഗിക്കാവൂ. അടിവസ്ത്രം ഒരിക്കലും കഴുകാതെ ഉപയോഗിക്കരുത്.

കൂടാതെ പുതിയ വസ്ത്രങ്ങൾ നിർമ്മിക്കാൻ നിരവധി ചായങ്ങൾ ഉപയോഗിക്കുന്നുണ്ട്. അതിനാൽ വസ്ത്രങ്ങൾ കഴുകാതെ ഉപയോഗിക്കുമ്പോൾ ഈ ചായം ശരീരത്തിൽ പിടിക്കുന്നു. ഇത് ചർമ്മരോഗങ്ങൾക്ക് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്. പുതിയ വസ്ത്രങ്ങൾ നിരവധി പേർ ഇട്ട് നോക്കുന്നതാണ്. കൂടാതെ പൊടിയും കാണും. ഇത് അലർജിക്കും മറ്റും കാരണമായേക്കാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CLOTHES, WEARING
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY