SignIn
Kerala Kaumudi Online
Friday, 24 July 2026 1.17 AM IST

യഷിന്റെ സ്വപ്നവീട്; ബംഗളുരുവിലെ കോടികളുടെ ആഡംബര വസതിയുടെ പ്രത്യേകതകൾ

yash-
യാഷ് ഭാര്യക്കൊപ്പം . Image Credit: Instagram

കെ.ജി.എഫ് പരമ്പരയിലൂടെ പാൻ ഇന്ത്യൻ സൂപ്പർതാരമായി മാറിയ കന്നഡ നടനാണ് യഷ്. ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ' ടോക്സിക് - എ ഫെയറി ടെയിൽ ഫോ‍ർ ഗ്രോൺ അപ്സ്' എന്ന സിനിമ ആഗസ്റ്രിൽ റിലീസിനൊരുങ്ങുകയാണ്,​ നികേഷ് തിവാരി സംവിധാനം ചെയ്യുന്ന രാമായണം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിൽ രാവണനായും യഷ് എത്തും. രണ്ട് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന് ഏകദേശം 4000 കോടി രൂപയാണ് ചെലവഴിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ ട്രെയിലർ ജൂലായ് 24ന് പുറത്തിറങ്ങും. രാവണനായി യഷിനെ വെള്ളിത്തിരയിൽ കാണാൻ ആരാധകർ കാത്തിരിക്കുമ്പോൾ ബംഗളുരുവിലെ അദ്ദേഹത്തിന്റെ ആഡംബര വസതിയും ശ്രദ്ധ നേടുകയാണ്.

ഭാര്യ രാധിക പണ്ഡിറ്റിനും രണ്ട് മക്കൾക്കുമൊപ്പമാണ് യഷ് നോർത്ത് ബംഗളുരുവിലുള്ള പ്രസ്റ്രീജ് ഗോൾഫ്ഷയറിലെ ഡ്യുപ്ലെക്സ് വസതിയിൽ താമസിക്കുന്നത്. നഗരത്തിലെ ഏറ്റവും പോഷ് റസിഡൻഷ്യൽ ഏരിയയായ ഇവിടെ നിന്നുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്.

View this post on Instagram

A post shared by Radhika Pandit (@iamradhikapandit)


ആഡംബരത്തിന്റെ ലോകം

യഷിന്റെ വീട്ടിലേക്ക് കടക്കുമ്പോൾ ആദ്യം ശ്രദ്ധയിൽപ്പെടുന്നത് കൂറ്റൻ വാതിലാണ്. വാതിൽ തുറന്ന് അകത്ത് ചെന്നാൽ വെള്ള നിറത്തിിൽ ഒരുക്കിയ ലിവിംഗ് റൂമാണ് സന്ദർശകരെ വരവേൽക്കുന്നത്. വെള്ളനിറത്തിന്റെ മിനിമലിസ്റ്റ് സൗന്ദര്യത്തിനൊപ്പം ആധുനിക ലൈറ്റിംഗ്,​ മാർബിൾ ടേബിൾ ടോപ്പുകൾ,​ വലിയ ടി.വി എന്നിവ വീടിന്റെ ആഡംബരത്തിന് മാറ്റുകൂട്ടുന്നു. വെളുത്ത പശ്ചാത്തലത്തിന് ഭംഗി കൂട്ടി നീലനിറത്തിലുള്ള സോഫ സെറ്റും പച്ച നിറമുള്ള ഇൻഡോർ സസ്യങ്ങളും വീടിന് സജീവത നൽകുന്നു. ലിവിംഗ്റൂമിൽ നിന്ന് മുകളിലേക്കുള്ള സ്റ്റൈലിഷ് സ്റ്റെയർകേസ് വീടിന്റെ ഇന്റീരിയറിനെ കൊട്ടാരസമാനമാക്കുന്നു.

പ്രകൃതിദത്ത കല്ലുകൊണ്ടുള്ള ഫ്ലോറിംഗ്,​ കൺസീൽഡ് ലൈെറ്റംഗ് എന്നിവ വിടിന്റെ ആധുനിക സൗ

കര്യങ്ങൾ എടുത്തുകാട്ടുന്നു. ഓഫ്‌വൈറ്റ് ചുവരുകൾ,​ വുഡൻ ഫ്ലോ‍ർ,​ ബെഡ് സൈഡ് ലാമ്പ്, എന്നിവയുള്ള കിടപ്പുമുറി ലളിതവും ആഡംബര പൂർണവുമാണ്

വീട്ടിലെ ഏറ്റവും മനോഹരമായ ഇടം

ഈ വീടിന്റെ ഏറ്റവും ശ്രദ്ധേയമായ ഭാഗങ്ങളിലൊന്ന് വിശാലമായ ഓപ്പൺ ബാൽക്കണിയാണ്,​ ബാൽക്കണിക്ക് അഭിമുഖമായുള്ള വിശാലമായ ഗോൾഫ് കോഴ്സിന്റെ കാഴ്ചയാണ് ഈ വീടിന്റെ ഏറ്റവും വലിയ പ്രത്യേകത. ചെടികളും ഔ‌ട്ട്ഡോർ ഫർണിച്ചറുകളും ബാൽക്കണിക്ക് കൂടുതൽ ഭംഗി നൽകുന്നു.

View this post on Instagram

A post shared by Yash (@thenameisyash)


ആഘോഷങ്ങൾ വീട്ടിൽ തന്നെ

ആഘോഷ ദിനങ്ങളിൽ യഷും രാധിക പണ്ഡിറ്റും കുടുംബാംഗങ്ങളെയും അടുത്ത സുഹൃത്തുക്കളെയും പങ്കെടുപ്പിച്ച് വീട്ടിൽ തന്നെ പൂജകളും മതപരമായ ചടങ്ങുകളും സംഘടിപ്പിക്കാറുണ്ട്. കുടുംബത്തിന് ഏറ്റവും കൂടുതൽ പ്രാധാന്യം നൽകുന്ന താരദമ്പതികളെന്ന വിശേഷണവും ഇവർക്കുണ്ട്.

കോടികളുടെ നിക്ഷേപം

റിപ്പോർട്ടുകൾ പ്രകാരം, ഏകദേശം 6 മുതൽ 7 കോടി രൂപ വരെയാണ് യഷ് ഈ ഡ്യൂപ്ലെക്സ് വസതി സ്വന്തമാക്കാൻ ചെലവഴിച്ചത്. ബെംഗളൂരുവിലെ പ്രമുഖ സെലിബ്രിറ്റികളും വ്യവസായികളും ഐ.ടി. രംഗത്തെ പ്രമുഖരുമാണ് ഈ പ്രീമിയം ടൗൺഷിപ്പിൽ താമസിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MY HOME, CELEBRITY HOME, YASH, TOXIC MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY