SignIn
Kerala Kaumudi Online
Saturday, 22 August 2026 6.00 PM IST

ഫുട്‌ബോളിനായി വിവാഹമടക്കമുപേക്ഷിച്ച് ജീവിതം; ഇന്ന് പ്ളസ് വൺ പാഠപുസ്‌തകത്തിലെ സൂപ്പർ വുമൺ

c-v-seena
സി വി സീന

ഒരു വയസിൽ അച്ഛൻ ഉപേക്ഷിച്ചുപോയി. എട്ടാം ക്ളാസിലെത്തിയപ്പോൾ അമ്മയും പിന്നീട് മൂന്നു സഹോദരങ്ങളും മൺമറഞ്ഞു. സീനയ്‌ക്കൊപ്പം ബാക്കിയായത് ചേച്ചി ഡീന മാത്രം. കൂട്ടിന് പട്ടിണി, അനാഥത്വം. ഉച്ചയ്‌ക്ക് കൂട്ടുകാർ ഭക്ഷണം കഴിക്കുമ്പോൾ മാറിയിരുന്ന് കരയുമായിരുന്നു സീന.

പക്ഷേ, ഫുട്ബോളിലൂടെ സീന ജീവിതം തിരിച്ചുപിടിച്ചു. അന്തർദേശീയ താരവും കോച്ചുമായി. ദുരിത ജീവിതത്തെ പന്തുതട്ടി നേരിട്ട പ്രചോദനാത്മകജീവിതം ഒടുവിൽ ഇടംപിടിച്ചത് പ്ളസ് വൺ മലയാളം പാഠ പുസ്‌തകത്തിൽ. എറണാകുളം ചളിക്കവട്ടം സ്വദേശി സീനയുടെ ജീവിതം 56-ാം വയസിലും പന്തിനുചുറ്റും കറങ്ങുന്നു.

മരിക്കുന്നതുവരെ അമ്മ കാർത്യായനി കൂലിപ്പണിക്ക് പോയിരുന്നു. അന്നേരം വീടിനടുത്ത് കുട്ടികൾക്കൊപ്പം പന്ത് തട്ടി. വീട്ടിൽ തനിച്ചായപ്പോൾ, സീനയേയും ചേച്ചിയേയും ബന്ധുവായ അജിത നാരായണൻ കൂട്ടിക്കൊണ്ടുപോയി. അവരുടെ വീട്ടിൽ വളർന്നു. പതിനൊന്നാം വയസിൽ കളത്തിലിറങ്ങി. സ്കൂൾ ടീമിലും ക്ളബ്ബുകളിലും കളിച്ചു. ജില്ലാ ടീമിലെത്തി. വിവാഹം വേണ്ടെന്നുവച്ച് ഫുട്ബാേളിനായി ജീവിതം സമർപ്പിച്ചു.

കേരള, തമിഴ്നാട്, കർണാടക ടീമുകൾക്ക് വേണ്ടിയും കളിച്ചു. ദേശീയ, അന്തർദേശീയ മത്സരങ്ങളിൽ തിളങ്ങി. മിഡ്ഫീൽഡായിരുന്നു പ്രിയം. 2016ൽ കളി അവസാനിപ്പിച്ചു. 2000ൽ ജി.എസ്.‌‌ടി വകുപ്പിൽ ക്ളർക്കായി. കെ.എഫ്.എയുടെ ഉൾപ്പെടെ അംഗീകൃത കോച്ചുമായി. മരടിൽ സീനാസ് ഫുട്ബാൾ അക്കാഡമി നടത്തുന്നുണ്ട്. തൃപ്പൂണിത്തുറ ശ്രീനാരായണ പബ്ളിക് സ്കൂളിന്റെ ഫുട്ബാൾ കോച്ചുമാണ്.

ഹെഡ് കോച്ച് വരെ

1988 ദേശീയ സീനിയർ വനിതാ ചാമ്പ്യൻഷിപ്പ് ടീമംഗം

1989 ഫെഡറേഷൻ കപ്പിൽ കേരള ടീമംഗം

1997 ജർമ്മനിയിലെ മത്സരത്തിൽ ഇന്ത്യൻ ടീമംഗം

2000 ഐ ലീഗിൽ വെസ്റ്റ് ബംഗാൾ ക്ളബ് അംഗം

2002 നാഷണൽ ഗെയിംഗ് ഹൈദരാബാദ്

2014 സീനിയർ വനിതാ നാഷണൽ ചാമ്പ്യൻഷിപ്പ്

2013 ജൂനിയർ ഗേൾസ് നാഷണൽ ചാമ്പ്യൻഷിപ്പ് കേരള കോച്ച്

2021 ദേശീയ ചാമ്പ്യനായ കേരള ടീമിന്റെ മാനേജർ

2025 ബംഗളൂരുവിലെ അസ്മിത കപ്പിൽ ഹെഡ് കോച്ച്

English Summary

C.V. Seena, an Ernakulam native, overcame childhood adversity and orphanhood through football, becoming an international player and coach. Her inspiring life story, detailing triumph over poverty and loss, is now featured in a Plus One Malayalam textbook. Seena, 56, continues her football involvement, running an academy and coaching.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: C V SEENA, FOOTBALL COACH, FOOTBALLER, KERALA FOOTBALL COACH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY