SignIn
Kerala Kaumudi Online
Saturday, 15 August 2026 4.14 PM IST

ടൂറിസ്റ്റുകളുടെ 'ബെസ്റ്റി'; ലോകസഞ്ചാരം ബി​സി​നസും ഹോബി​യുമാക്കി​യ ജീന ഫെർണാണ്ടസാണ്

jeena
ജീന ഫെർണാണ്ടസ്

കൊച്ചി: ജീവിതത്തിന്റെ വിഷമഘട്ടത്തിൽ സ്വയം വഴിതെളിച്ചെത്തിയതാണ് ജീന ഫെർണാണ്ടസ്. തളർന്നുവീഴാവുന്ന പ്രശ്‌നങ്ങൾ ആവോളമുണ്ടായിരുന്നു. പിടിച്ചുനിൽക്കാൻ തന്നെയായിരുന്നു തീരുമാനം. ടൂർ മാനേജറെന്ന നിലയിൽ രണ്ടു പതിറ്റാണ്ടത്തെ പരിചയമായിരുന്നു കൈമുതൽ.

അങ്ങനെയാണ് 2023 ൽ കൊച്ചി കേന്ദ്രമായി 'ബെസ്റ്റിനേഷൻ ഹോളിഡേയ്‌സ് ' പിറന്നത്. മൂന്ന് വർഷം കൊണ്ട് വിശ്വസ്ത സേവനത്തിലൂടെ വളർന്നു ഈ ടൂർ ഓപ്പറേറ്റിംഗ് സ്ഥാപനം. സംരഭകത്വം ആഗഹിക്കുന്ന വനിതകൾക്കെല്ലാം മാതൃക. ഡെസ്റ്റിനേഷനുകളിലെ വൈവിദ്ധ്യം. ടൂർ ടീമിലെ ഓരോ അംഗത്തോടുമുള്ള കരുതൽ. പ്രതികൂല സാഹചര്യത്തിലും യാത്രകളെ ബാധിക്കാത്ത പുനക്രമീകരണം.

ഇതെല്ലാമാണ് ബെസ്റ്റിനേഷൻ ഹോളിഡേയ്‌സിനെ മുൻനിരയിലെത്തിച്ചതെന്ന് സ്ഥാപകയും സി.ഇ.ഒയുമായ ജീന പറയുന്നു. മുൻ സ്ഥാപനത്തിനായി 22-ാം വയസിൽ സിംഗപ്പൂർ- മലേഷ്യ- തായ്ലൻഡ് യാത്രാസംഘത്തിന് എസ്‌കോർട്ട് പോകാൻ നിയോഗിക്കപ്പെട്ടതാണ് വഴിത്തിരിവ്. വിമാനയാത്ര തന്നെ ആദ്യം. സംഘത്തിലുള്ള പലരും വിദേശയാത്ര പതിവുള്ളവരാണ്.

താൻ തുടക്കക്കാരിയാണെന്ന് തോന്നാതിരിക്കാൻ ജീന ഏറെ ശ്രദ്ധിച്ചു. അതിൽ വിജയിക്കുകയും ചെയ്തു. മൊബൈലും ഇന്റർനെറ്റും വ്യാപകമല്ലാതിരുന്ന കാലത്ത് കിട്ടാവുന്ന വിവരങ്ങൾ ശേഖരിച്ച് പഠിച്ചു. ചെറിയ പരാതി പോലുമില്ലാതെ ആദ്യയാത്ര ഭംഗിയാക്കി. അതു വലിയ അനുഭവമായി. ഏതു വെല്ലുവിളികളും നേരിടാൻ പിന്നീട് തുണയായി.

കൊവിഡ് കാലം കഴിഞ്ഞയുടൻ അത്തരമൊരു സാഹചര്യം നേരിടേണ്ടിവന്നു. 28 പേരുമായി അമേരിക്കൻ യാത്രയ്ക്ക് പോയിരുന്നു ജീന. ദുബായിൽ എത്തിയപ്പോളാണ് തങ്ങൾക്കിറങ്ങേണ്ട ഒർലാൻഡോ വിമാനത്താവളം പ്രളയത്താൽ അടച്ചെന്നറിഞ്ഞത്. ടീമിലുള്ള സഞ്ചാരികൾ ഇതറിഞ്ഞിട്ടുമില്ല. മടങ്ങിപ്പോകാമെന്നു പറഞ്ഞ് അവരെ നിരാശരാക്കാൻ മനസുവന്നില്ല. പെട്ടെന്ന് അമേരിക്കയിലെ ഏജന്റുമായി ബന്ധപ്പെട്ടു. ചിക്കാഗോയിലേക്ക് യാത്ര ഒരുക്കാമെന്ന് എയർലൈൻസും അറിയിച്ചു. ചെറിയ മാറ്റങ്ങളോടെ ടൂർ നല്ലനിലയിൽ തന്നെ പൂർത്തിയാക്കി. അമേരിക്കയിൽ പലതവണ പോയിരുന്നെങ്കിലും ആദ്യമായാണ് താൻ അന്ന് ചിക്കാഗോയിൽ എത്തിയതെന്നും ജീന ഓർക്കുന്നു.

ഒരു ജീവിതം, 100 രാജ്യം

പോപ്പുലറായ ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള നീണ്ട യാത്രകൾ വിരസതയുംസമയനഷ്ടവുമുണ്ടാക്കുന്നതായി യൂറോപ്യൻ ട്രിപ്പുകളിൽ ജീനയ്ക്ക് ബോദ്ധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് നയനാനന്ദകരമായ പുതിയ ലൊക്കേഷനുകൾ ഐറ്റിനെറിയിൽ ഉൾപ്പെടുത്തി. ആഫ്രിക്കൻ, കശ്മീർ ടൂർ അടക്കം ഹിറ്റായതങ്ങനെയാണ്. ജീവിതത്തിൽ ഒരാൾ 100 രാജ്യങ്ങളെങ്കിലും സന്ദർശിക്കണമെന്നതാണ് ബെസ്റ്റിനേഷന്റെ സന്ദേശം. സമാനമനസ്കരെ ജീന യാത്രകൾക്കിടെ കണ്ടുമുട്ടിയിട്ടുമുണ്ട്. 'Let"s Go Today. എന്നതാണ് നയം. ഒന്നും നമ്മൾ നാളേയ്ക്ക് വയ്ക്കരുത്'
- ജീന ഫെർണാണ്ടസ് വ്യക്തമാക്കി.

English Summary

Jeena Fernandez, leveraging two decades as a tour manager, founded Kochi-based 'Bestination Holidays' in 2023. The company rapidly grew through reliable service, diverse destinations, and adaptable trip rescheduling, exemplified by successfully re-routing an American tour during the Orlando airport floods. Fernandez advocates for exploring 100 countries in one's lifetime, promoting a "Let's Go Today" philosophy.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JEENA FERNANDEZ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY