മുടി വളർത്താൻ ഏറെ ഇഷ്ടമുള്ളവരാണ് പല സ്ത്രീകളും. മുടി സ്റ്റൈലായി വെട്ടിയൊതുക്കി നടക്കാനാണ് ജെൻസികൾ ഉൾപ്പെടെയുള്ളവർ ഇഷ്ടപ്പെടുന്നതെങ്കിലും ഇവരിലും കാണും മുട്ടോളം പോന്ന ഇടതൂർന്ന മുടി ഇഷ്ടപ്പെടുന്നവർ. ഇതിനിടെ മുടി വളർത്തി റെക്കോർഡ് നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് ഒരു യുവതി. ഉത്തരാഖണ്ഡ് സ്വദേശിനിയായ രേണു ധരിയൽ ആണ് റെക്കോർഡിനുടമ. എട്ട് അടിയും പത്ത് ഇഞ്ചുമാണ് (271.50 സെന്റിമീറ്റർ) രേണുവിന്റെ മുടിയുടെ നീളം. 2015 മുതൽ രേണു മുടി മുറിച്ചിരുന്നില്ല.
ജീവിച്ചിരിക്കുന്നവരിൽ ലോകത്ത് ഏറ്റവും നീളമുള്ള മുടിയുടെ ഉടമയെന്ന ഗിന്നസ് ലോക റെക്കോർഡാണ് രേണു സ്വന്തമാക്കിയത്. കഴിഞ്ഞ ഏപ്രിലിൽ ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ റെക്കോർഡ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. 257.33 സെന്റിമീറ്റർ എന്ന യുക്രെയിൻ സ്വദേശിനി അലിയ നസീരോവയുടെ മുൻ റെക്കോർഡാണ് രേണു മറികടന്നത്.
ഇന്ത്യൻ സംസ്‌കാരത്തിൽ നീളമുള്ള മുടി സൗന്ദര്യത്തിന്റെയും പാരമ്പര്യത്തിന്റെയും പ്രതീകമാണെന്നും ഇതാണ് തന്നെ മുടി വളർത്താൻ പ്രേരിപ്പിച്ചതെന്നും രേണു പറയുന്നു. ബ്യൂട്ടി ടിപ്പുകൾ പങ്കുവയ്ക്കുന്ന കണ്ടന്റ് ക്രിയേറ്ററും യുട്യൂബറുമാണ് രേണു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |