ഫേസ്‌ബുക്ക്, ഇൻസ്റ്റഗ്രാം, എക്‌സ് പോലെതന്നെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ജനങ്ങൾ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ടെലഗ്രാം. എന്നാൽ, അടുത്തിടെയായി സുരക്ഷാ വീഴ്‌ച, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച എന്നിവയുമായി ബന്ധപ്പെട്ട് ടെലഗ്രാം നിരവധി വിവാദങ്ങളിൽപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ആപ്പിന്റെ പ്രവർത്തനം താൽക്കാലികമായി നിർത്തിവച്ചിട്ടുമുണ്ട്. ഇപ്പോഴിതാ ടെലഗ്രാം ഐ ഫോണിൽ നിന്ന് പൂർണമായും നീക്കം ചെയ്യുമെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്തുവരുന്നത്.
നിരവധി രാജ്യങ്ങളിൽ ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ നിന്ന് ടെലഗ്രാം നീക്കം ചെയ്‌തുവെന്നാണ് റിപ്പോർട്ട്. ഐ ഫോണിലും ഐ പാഡിലുമുള്ള ആപ്പ് സ്റ്റോറിൽ തിരയുമ്പോൾ ടെലഗ്രാം ലഭിക്കുന്നില്ല. ഇന്നലെ ഒന്നിലധികം രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് ഈ പ്രശ്‌നം അനുഭവപ്പെട്ടു. എന്നാൽ, ഇതേ രാജ്യങ്ങളിൽ തന്നെയുള്ള ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് ഇപ്പോഴും ഗൂഗിൾ പ്ലേ സ്റ്റോർ വഴി ടെലഗ്രാം ഡൗൺലോഡ് ചെയ്യാൻ സാധിക്കും. നേരത്തേ ഡൗൺലോഡ് ചെയ്‌തിട്ടുള്ള ഐ ഫോൺ ഉപയോക്താക്കൾക്കും ആപ്പ് ലഭിക്കുന്നുണ്ട്. ഇന്ത്യയിലെ ഐ ഫോൺ ഉപയോക്താക്കൾക്ക് ടെലഗ്രാം ലഭിക്കുന്നുണ്ട്.
കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ആപ്പ് സ്റ്റോറിൽ നിന്ന് ടെലഗ്രാം താൽക്കാലികമായി നീക്കം ചെയ്‌തതായി ആപ്പിൾ നേരത്തേ പ്രസ്‌താവന പുറത്തിറക്കിയിരുന്നു. ഉള്ളടക്കം പോസ്റ്റ് ചെയ്‌ത ഉപഭോക്താവിനെ നീക്കം ചെയ്‌തതോടെ ആപ്പ് വീണ്ടും പുനഃസ്ഥാപിക്കുകയും ചെയ്‌തു. 2018ലും 2023ലും ഉൾപ്പെടെ പലതവണ ടെലഗ്രാം നിരോധിച്ചിരുന്നു.
കഴിഞ്ഞ ഒരു വർഷമായി ഇന്ത്യയിൽ ടെലഗ്രം സ്ഥിരമായ നിരീക്ഷണത്തിലാണ്. നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർന്നത് ടെലഗ്രാമിലൂടെയാണെന്ന ആരോപണത്തെത്തുടർന്ന് പ്ലാറ്റ്‌ഫോം അടുത്തിടെ തീവ്ര പരിശോധനയ്‌ക്ക് വിധേയമാക്കിയിരുന്നു. എന്നാൽ, ആരോപണങ്ങൾ തെളിയിക്കപ്പെട്ടിട്ടില്ലെന്നായിരുന്നു ടെലഗ്രാമിന്റെ വാദം. പക്ഷേ, ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം, ടെലഗ്രാമിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ താൽക്കാലികമായി നിർത്തിവച്ചിരുന്നു.
Telegram has reportedly disappeared from Apple's App Store in several countries, raising concerns among iPhone and iPad users. However, the app remains available on the Indian App Store and Google Play Store. Apple has previously removed Telegram over child safety concerns before restoring it. In India, the platform continues to face scrutiny over allegations linked to the NEET paper leak, which Telegram has denied.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |