SignIn
Kerala Kaumudi Online
Friday, 07 August 2026 2.43 AM IST

ബി.ടെക്: എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം

aa

തിരുവനന്തപുരം: സർക്കാർ നിയന്ത്രിത കോസ്റ്റ് ഷെയറിംഗ് കോളേജുകളിലും സ്വാശ്രയ കോളേജുകളിലും പ്രവേശന പരീക്ഷാ കമ്മിഷണറുടെ അലോട്ട്മെന്റിന് ശേഷം ബി.ടെക് സീറ്റുകളിൽ എൻട്രൻസ് യോഗ്യതയില്ലാത്തവർക്ക് പ്രവേശനം നൽകും. സെൽഫ് ഫിനാൻസിംഗ് എൻജിനിയറിംഗ് കോളേജ് മാനേജ്മെന്റ് അസോസിയേഷന്റെ ആവശ്യ പ്രകാരമാണിത്. ഐ.എച്ച്.ആർ.ഡി, കേപ്പ് എന്നിവയ്ക്ക് കീഴിലുള്ള കോളേജുകളിലും ഇത് ലഭ്യമാവും. എ.ഐ.സി.ടി.ഇ നിഷ്കർഷിച്ചിട്ടുള്ള അക്കാഡമിക് യോഗ്യതയുള്ളവർക്കാണ് പ്രവേശനം. സാങ്കേതിക സർവകലാശാലയുടെ പരിശോധനയ്ക്കും അംഗീകാരത്തിനും വിധേയമായിരിക്കും പ്രവേശനം. ഇവർക്ക് നിയമാനുസൃത സംവരണം, ഫീസ് ആനുകൂല്യങ്ങൾ, സ്കോളർഷിപ്പുകൾ, മറ്റ് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ എന്നിവ ലഭ്യമാക്കും. ഇതിനായി പ്രോസ്പെക്ടസിൽ ഭേദഗതി വരുത്താനും എൻട്രൻസ് കമ്മിഷണറോട് സർക്കാർ നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: B TECH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA