
തിരുവനന്തപുരം: ടെക്നോപാർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫ്ളൈടെക്സ്റ്റ് മികച്ച ടെലികോം എ.ഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി. ഐ.ടി ഗവേഷണ-ഉപദേശക സ്ഥാപനമായ ഗാർഡ്നർ പുറത്തിറക്കിയ റിപ്പോർട്ടിൽ മൂന്നാം തവണയാണ് കമ്പനി ഇടംപിടിക്കുന്നത്. ഓറക്കിൾ,സെയിൽസ്ഫോഴ്സ് തുടങ്ങിയ ആഗോള ടെക് ഭീമന്മാർക്കൊപ്പമാണ് ഫ്ലൈടെക്സ്റ്റ് പട്ടികയിൽ ഇടംനേടിയത്. കമ്പനിയുടെ നൂതന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണിതെന്ന് ഫ്ളൈടെക്സ്റ്റ് സി.ഇ.ഒ ഡോ. വിനോദ് വാസുദേവൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |