ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളായ ഐഫോൺ 18 പ്രോ, 18 പ്രോ മാക്‌സ് എന്നിവ കഴിഞ്ഞ ദിവസമാണ് വിപണിയിൽ അവതരിപ്പിച്ചത്. ഇതിനുപുറമെ ആപ്പിളിന്റെ ആദ്യ ഫോർഡബിൾ സ്‌മാർട്‌ഫോണായ ഐഫോൺ ഡ്യൂവോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 'സർപ്രൈസ് ആന്റ് ഷൈൻ' എന്ന പേരിൽ നടന്ന പരിപാടിയിലൂടെയാണ് ആപ്പിൾ തങ്ങളുടെ പുതിയ മോഡലുകൾ അവതരിപ്പിച്ചത്. പുതിയ മോഡലുകളുടെ വിലയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഇതോടെ തുടക്കമിട്ടിരിക്കുന്നത്.
പുതിയ ഐഫോൺ മോഡലുകൾ 256ജിബി, 1ടിബി, 2ടിബി സ്റ്റോറേജ് ഓപ്‌ഷനുകളിലാണ് എത്തുന്നത്. ബർഗണ്ടി, ഗ്ലേഷ്യർ, സിൽവർ, ബ്ലാക്ക് എന്നീ നാലുനിറങ്ങളിലും പുതിയ മോഡലുകൾ ലഭ്യമാകും. ഇവയ്‌ക്കായുള്ള പ്രീ- ഓർഡറുകൾ സെപ്‌റ്റംബർ 12ന് ആരംഭിക്കും. ഐഫോൺ ഡ്യൂവേയുടെ ഓർഡറുകൾ ഒക്‌ടോബർ 16 മുതലാണ് ആരംഭിക്കുന്നത്. ഐഫോണിന്റെ പുതിയ മോഡലുകളുടെ വില ഓരോ രാജ്യത്തെയും വിവിധ നികുതികൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കുന്നു.
256ജിബി ഐഫോൺ 18 പ്രോയ്‌ക്ക് 1,64,900 രൂപയാണ് ഇന്ത്യയിലെ വില. 256ജിബി ഐഫോൺ പ്രോ മാക്‌സിന് പ്രാരംഭ വില 1,79,900 രൂപയാണ്. ആപ്പിളിന്റെ ആദ്യ ഫോർഡബിൾ സ്‌മാർട്‌ഫോണായ ഐഫോൺ ഡ്യൂവോയുടെ വില 2,99,900 രൂപയാണ്. ഇന്ത്യയിലാണ് ഏറ്റവും ഉയർന്ന വില
യുഎഇയിൽ ഐഫോൺ 18 പ്രോയുടെ വില 1.33 ലക്ഷം മുതലും പ്രോ മാക്‌സിന് 1.43 ലക്ഷം മുതലുമാണ് ആരംഭിക്കുന്നത്. അഞ്ച് ശതമാനം വാറ്റ് ഉൾപ്പെടുത്തിയുള്ള വിലയാണിത്. അമേരിക്കയിൽ ഇവയുടെ വില യഥാക്രമം 1.15 ലക്ഷം മുതൽ ആരംഭിക്കുന്നു. ഇവിടെ സംസ്ഥാന വിൽപന നികുതി അധികമായി നൽകണം.
സൗദിയിൽ ഐഫോൺ 18 പ്രോയ്‌ക്ക് ഏകദേശം 1.45 ലക്ഷം രൂപ മുതലും പ്രോ മാക്‌സിന് 1.56 ലക്ഷം മുതലുമാണ് ആരംഭിക്കുന്നത്. പുറത്തുവിട്ടിട്ടുള്ള കണക്കുകൾ പ്രകാരം ഏറ്റവും കുറഞ്ഞ വിലയിൽ ഐഫോണുകൾ ലഭിക്കുന്നത് അമേരിക്കയിലണ്.എന്നാൽ സംസ്ഥാന നികുതി ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല. അതിനാൽ അന്തിമവില അതനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. കണക്കുകൾ പ്രകാരം ഏറ്റവും ഉയർന്ന വില ഈടാക്കുന്നത് ഇന്ത്യയിലാണ്.
Apple has launched the iPhone 18 Pro, 18 Pro Max, and its first foldable iPhone Duo. Prices start at ₹1,64,900 in India, while the US offers the lowest prices at around ₹1.15 lakh, excluding state tax. India has the highest prices among the countries compared.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |