SignIn
Kerala Kaumudi Online
Monday, 27 July 2026 5.53 PM IST

വാ‌ട്‌സാപ്പ് ഉപയോഗിക്കുന്ന ലക്ഷങ്ങളെ പറ്റിച്ചു, സന്ദേശങ്ങൾ സ്വകാര്യവും സുരക്ഷിതവുമെന്ന് പറഞ്ഞത് തെറ്റിദ്ധരിപ്പിക്കാൻ, മെറ്റക്കെതിരെ പരാതി

whatsapp

സ്വകാര്യതയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്‌ചയില്ലെന്നും അയക്കുന്ന മെസേജുകൾ എൻഡ് ടു എൻഡ് എൻക്രിപ്‌റ്റ‌ഡ് ആണെന്നുമാണ് ഇൻസ്‌റ്റന്റ് മെസേജിംഗ് ആപ്പായ വാ‌ട്‌സാപ്പ് പറയാറ്. എന്നാൽ വാട്‌സാപ്പിന്റെ ഉടമകളായ മാർക്ക് സക്കർബർഗിന്റെ ഉടമസ്ഥതയിലുള്ള മെറ്റയ്‌ക്ക് ഉപയോക്താക്കളുടെ സ്വകാര്യതയിൽ ഇടപെടാനാകുമെന്ന് കണ്ടെത്തൽ. അമേരിക്കയിലെ ടെക്‌സാസ് സംസ്ഥാനം മെറ്റയ്‌ക്കെതിരെ നിയമപോരാട്ടത്തിന് ഒരുങ്ങുകയാണ്. വ‌ാട്‌സാപ്പ് വഴി അയക്കുന്ന സന്ദേശങ്ങൾ തീർത്തും സ്വകാര്യവും സുരക്ഷിതവുമെന്ന് മെറ്റ പറഞ്ഞത് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാനാണെന്ന് ടെക്‌സാസ് അറ്റോർണി ജനറൽ കെൻ പാക്‌സ്‌ടൺ അറിയിച്ചു. 'തങ്ങളുടെ സേവനം തീർത്തും സുരക്ഷിതവും എൻക്രിപ്‌റ്റഡുമാണെന്ന് വാട്‌സാപ്പ് പരസ്യം ചെയ്യുന്നു. പക്ഷെ അവർ ആ വാക്ക് പാലിക്കുന്നില്ല.'

ഉപയോക്താക്കൾക്ക് ശക്തമായ സുരക്ഷ കമ്പനി പറഞ്ഞിരുന്നതാണെന്നും പക്ഷെ പറഞ്ഞ വാക്ക് കമ്പനിക്ക് പാലിക്കാൻ കഴിഞ്ഞില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ചില അൺഎൻക്രപ്‌റ്റഡ് മെസേജുകളിൽ മെറ്റയ്‌ക്ക് ഇടപെടാനാകും എന്നാണ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. എന്നാൽ ടെക്‌സാസ് സംസ്ഥാന അധികൃതർ പറഞ്ഞതിനെ കമ്പനി വക്താവ് ആൻഡി സ്റ്റോൺ തള്ളിക്കളഞ്ഞു. വാട്‌സാപ്പിന് ആരുടെയും സന്ദേശങ്ങൾ വായിക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം പറയുന്നത്.

യൂസർമാരുടെ സ്വകാര്യതയിലും യൂസർ ഡാറ്റയിലും വേണ്ട സുരക്ഷയെക്കുറിച്ച്‌ ടെക് ഭീമന്മാരായ കമ്പനികൾക്കുമേലുള്ള സമ്മർദ്ദം ഈ കേസ് വർദ്ധിപ്പിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ അനുമതിയില്ലാതെ അവരുടെ മെസേജിലേക്കുള്ള കടന്നുകയറ്റത്തിൽ നിന്ന് മെറ്റയെയും വാട്‌സാപ്പിനെയും തടയണം എന്നാണ് ടെക്‌സാസിന്റെ ഹർജിയിലെ ആവശ്യം. സ്വകാര്യതയിലേക്ക് കടന്നുകയറിയെന്ന് ഉറപ്പായാൽ സാമ്പത്തിക നഷ്‌ടപരിഹാരം നൽകണമെന്നും ആവശ്യമുണ്ട്. ഇത് ആദ്യമായല്ല ടെക്‌സാസിൽ ടെക് കമ്പനികൾ നിയമക്കുരുക്കിൽ പെടുന്നത്. മുൻപ് ഗൂഗിളിനെതിരെയും ടെക്‌സാസ് കേസ് നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: META, WHATSAPP, PRIVACY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY