SignIn
Kerala Kaumudi Online
Wednesday, 15 July 2026 4.52 PM IST

തമിഴ്‌നാടിനെ രക്ഷിക്കാൻ പുതിയ ദൗത്യവുമായി വിജയ് സർക്കാർ, അഴിമതി തുടച്ചുനീക്കാൻ പുതിയ നീക്കം

cm-vijay
tamilnadu cm vijay

ചെന്നൈ: കൈക്കൂലി ആവശ്യപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരെ പൂട്ടാൻ വാട്‌സാപ്പ് നമ്പർ പുറത്തിറക്കി വിജയ് സർക്കാർ. പരാതികൾ പൊതുജനങ്ങൾക്ക് വാട്‌സാപ്പ് സന്ദേശത്തിലൂടെ വിജിലൻസിനെ അറിയിക്കാം. ഇതിനായി 9498180936 എന്ന നമ്പർ ഉപയോഗിക്കാമെന്ന് സർക്കാർ അറിയിച്ചു.

വാട്‌സാപ്പിന് പുറമെ 044- 22321090, 22321085, 22310989, 22342142 എന്നീ നമ്പറുകളിൽ വിളിച്ചും പരാതി അറിയിക്കാം. dvac@nic.in എന്ന ഇമെയിൽ ഐഡിയിലും പരാതികളയക്കാം. ഡിവിഎസി, നമ്പ‌ർ 293, എംകെഎൻ റോഡ്, അലന്തൂർ, ചെന്നൈ 600016 എന്ന വിലാസത്തിൽ കത്ത് മുഖേനയും പരാതി അറിയിക്കാം. ഹെല്പ് ലൈൻ നമ്പറും ബോധവത്കരണ സന്ദേശവും സംസ്ഥാനത്തെ മുഴുവൻ സർക്കാർ ഓഫീസുകളിലും പൊതുജനങ്ങൾക്ക് കാണാൻ സാധിക്കുന്ന തരത്തിൽ പ്രദർശിപ്പിക്കണമെന്നും നിർദേശമുണ്ട്.

'കൈക്കൂലി കൊടുക്കുന്നതും സ്വീകരിക്കുന്നതും കുറ്റകരമാണ്' എന്ന വാക്യം ഇംഗ്ളീഷിലും തമിഴിലും എല്ലാ സർക്കാർ സ്ഥാപനങ്ങളിലും പൊതുയിടങ്ങളിലും പ്രദർശിപ്പിക്കണമെന്ന് തമിഴ്‌നാട് ചീഫ് സെക്രട്ടറി എം സായ് കുമാ‌ർ സർക്കുലർ പുറത്തിറക്കി. എല്ലാ സർക്കാർ വകുപ്പുകളിലെയും മേധാവികൾക്കും കളക്ടർമാർക്കും ജില്ലാ തല ഓഫീസർമാർക്കുമായാണ് സർക്കുലർ നൽകിയത്. നിർദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ജില്ലാ കളക്‌ടർമാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.

അഴിമതി വിരുദ്ധ നോട്ടീസ് ബോർഡുകൾ പ്രദ‌ർശിപ്പിക്കാൻ മുൻ സർക്കാരുകൾ നിർദേശിച്ചിരുന്നെങ്കിലും പാലിക്കപ്പെട്ടിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടതായി സർക്കുലറിൽ പറയുന്നു. ചില ഓഫീസുകളിലും വകുപ്പുകളിലും ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവുകളും നിർദ്ദേശങ്ങളും കൃത്യമായി പാലിക്കുന്നില്ലെന്നും പൊതുസ്ഥലങ്ങളിൽ നോട്ടീസ് ബോർഡുകൾ പ്രാധാന്യത്തോടെ പ്രദർശിപ്പിച്ചിട്ടില്ലെന്നും ഈ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടുവെന്നാണ് സർക്കുലറിൽ പറയുന്നത്.

English Summary

The Tamil Nadu government has launched a WhatsApp number (9498180936) for the public to report government officials demanding bribes. Complaints can also be submitted via phone, email, and post. Chief Secretary M Sai Kumar issued a circular mandating the display of anti-bribery messages in English and Tamil across all government offices and public places, with District Collectors responsible for ensuring compliance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: TAMIL NADU BRIBERY COMPLAINT, VIJAY GOVERNMENT WHATSAPP NUMBER, DVAC TAMIL NADU, ANTI CORRUPTION HELPLINE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360