തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ശരീരത്തിന്റെ ദൃശ്യം പകർത്തി ചിലർ സോഷ്യൽ മീഡിയിൽ പോസ്റ്റുചെയ്തെന്ന വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദുകൃഷ്ണ. മുഖം ഉൾപ്പെടുത്താതെ ശരീരം മാത്രമാണ് പകർത്തിയതെന്നും വാർത്താലേഖകരുമായി സംസാരിക്കെ മന്ത്രി വെളിപ്പെടുത്തി.
'കൊല്ലത്തെ ഒരു സ്കൂളിലെ പരിപാടിക്കിടെയാണ് ചിത്രം പകർത്തിയത്. ഞാനൊന്നും അറിയുന്നില്ല. അവിടെയിരിക്കുന്ന ഒരാൾ ഫോട്ടോ എടുത്തു. അയാൾ ആരാണെന്നൊന്നും ഞാൻ പറയുന്നില്ല. ഇയാൾക്കടുത്ത് നിൽക്കുന്നയാൾ കാണുന്നത് എന്റെ ബോഡി സൂം ചെയ്യുന്നതാണ്. മുഖം സൂം ചെയ്യുന്നില്ല. അപ്പോൾത്തന്നെ അടുത്തുനിന്നയാൾ പറഞ്ഞ് അത് മാറ്റി. ഇതോടെ കുഴപ്പമില്ലെന്ന് കരുതി. പക്ഷേ അയാൾ പോസ്റ്റുചെയ്തതിൽ ബോഡിയുടെ ചിത്രവും ഉണ്ടായിരുന്നു. വലിയ വിഷയമായതോടെ അയാൾ അത് ഡിലീറ്റ് ചെയ്തു. എങ്കിലും ചിലർ സ്ക്രീൻഷോട്ട് എടുത്തുവച്ച് ബന്ധപ്പെട്ട മാനേജ്മെന്റിനെ അറിയിച്ചു. സംസ്ഥാനത്തെ മന്ത്രിയായ തനിക്കാണ് ഈ ദുരവസ്ഥ ഉണ്ടായത്.പബ്ലിക് പ്ളെയിസിൽ എന്റെ ബോഡിയുടെ പടം എടുക്കാൻ ശ്രമിച്ചവർ സ്കൂളിലെ കുഞ്ഞുങ്ങളോട് എങ്ങനെയായിരിക്കും '- ബിന്ദുകൃഷ്ണ ചോദിച്ചു.
Minister Bindu Krishna revealed that an image of her body, excluding her face, was captured without her permission during a school event in Kollam and subsequently posted on social media. She stated that some individuals took screenshots and created issues following the post. The minister expressed her distress over the incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |