എന്തുകൊണ്ടാണ് കേരളം മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളേക്കാൾ വ്യത്യസ്തമെന്ന് അന്താരാഷ്ട്ര ട്രാവൽ വ്ളോഗർ ജാക്ക് ഹീറ്റൺ തന്റെ വീഡിയോയിലൂടെ പങ്കുവച്ചത് ശ്രദ്ധനേടുന്നു. കേരളം വ്യത്യസ്തമാകാൻ കാരണം വിദ്യാഭ്യാസമാണെന്ന് ജാക്ക് ഹിറ്റൺ പറയുന്നു. സ്‌ത്രീകൾക്ക് കൂടുതൽ വിദ്യാഭ്യാസം നേടാൻ അവസരമൊരുക്കിയതും കേരളത്തിൽ വലിയ മാറ്റങ്ങൾക്ക് കാരണമായെന്ന് വ്ളോഗർ പറയുന്നു.
'പൊതുവായ പൗരബോധം വർദ്ധിച്ചതും വൃത്തിയുള്ള തെരുവുകളും മറ്റുള്ളവരെ പരിഗണിക്കുന്ന ആളുകളുമുള്ള ഇടമാക്കി കേരളത്തെ മാറ്റി. ഇന്ത്യയിലെ പല പ്രദേശങ്ങളും എനിക്ക് വളരെ ഇഷ്ടമാണ്. പക്ഷേ ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമാകുന്ന വിധത്തിൽ കേരളം നിലനിൽക്കുന്നു'- എന്നാണ് വീഡിയോയ്ക്ക് നൽകിയ കുറിപ്പിൽ വ്ളോഗർ പറയുന്നത്.
'നല്ല വൃത്തിയുള്ള തെരുവുകൾ ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളേക്കാൾ കേരളത്തെ വ്യത്യസ്തമാക്കുന്നു. കേരളത്തിൽ ആളുകൾ ഹോണടിക്കുന്നത് കുറവാണ്. ഇതിനുകാരണം വിദ്യാഭ്യാസമാണ്. കേരളത്തിന്റെ സാക്ഷരത നിരക്ക് അമേരിക്കയേക്കാൾ കൂടുതലാണ്. കേരളത്തിന്റെ സാക്ഷരതാ നിരക്ക് 96.2 ശതമാനവും അമേരിക്കയുടേത് 79 ശതമാനവുമാണ്. മതമാണ് മറ്റൊരു പ്രധാന കാരണം. കേരളത്തിൽ 40 ശതമാനം പേർ മാത്രമാണ് ഹിന്ദുക്കൾ. 30 ശതമാനം ക്രിസ്‌ത്യാനികളും ബാക്കി മുസ്ളിം ഉൾപ്പെടെയുള്ള മറ്റ് മതസ്ഥരുമാണ്'- ജാക്ക് ഹിറ്റൺ വ്യക്തമാക്കുന്നു.
International travel vlogger Jack Heaton's video explaining why Kerala stands out from other Indian states is garnering attention. He attributes Kerala's uniqueness primarily to its high education levels, particularly for women, leading to enhanced civic sense, cleaner streets, and less honking. He also cites the state's significant religious diversity as a key factor.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |