SignIn
Kerala Kaumudi Online
Friday, 11 September 2026 1.22 PM IST

ഒരൊറ്റ ദിവസം ബുക്ക് ചെയ്തത് 20 ലക്ഷത്തിലധികം ടിക്കറ്റുകൾ; റെക്കോർഡ് നേട്ടവുമായി ഇന്ത്യൻ റെയിൽവേ

indian-railway
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: ടിക്കറ്റ് ബുക്കിംഗിൽ റെക്കോർഡ് കുറിച്ച് ഇന്ത്യൻ റെയിൽവേ. ഒറ്റദിവസം ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്കിംഗുണ്ടായ ദിവസമെന്ന റെക്കോർഡാണ് ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആന്റ് ടൂറിസം കോർപ്പറേഷൻ (ഐആർസിടിസി) സ്വന്തമാക്കിയിരിക്കുന്നത്. സെപ്തംബർ ഏഴിന് 20 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. 20,06,353 ടിക്കറ്റുകൾ അന്നേദിവസം വിറ്റതോടെ ആദ്യമായാണ് റെയിൽവേയുടെ ചരിത്രത്തിൽ ബുക്കിംഗ് 20 ലക്ഷം കടന്നത്.

അടുത്ത ദിവസവും ട്രെയിൻ ടിക്കറ്റിന് ആവശ്യം ഉയർന്ന നിലയിൽ തുടർന്നിരുന്നു. സെപ്തംബർ എട്ടിന് 19,50,699 ടിക്കറ്റുകളാണ് ബുക്ക് ചെയ്യപ്പെട്ടത്. കഴിഞ്ഞ വർഷത്തെ ഉത്സവ സീസണിൽ ഒരു ദിവസം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന ബുക്കിംഗ് ആയ 18,40,203 ടിക്കറ്റുകളേക്കാൾ ആറ് ശതമാനം കൂടുതലാണിത്.

ടിക്കറ്റിൽ 89 ശതമാനവും ഓൺലൈനായി ബുക്ക് ചെയ്യപ്പെട്ടവയാണെന്നും ഡിമാൻഡ് ഉയരുന്നത് പരിഗണിച്ച് പുതിയ സെർവറുകൾ തയ്യാറാക്കിയതായും ഐആർസിടിസി അറിയിച്ചു. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിന്റെ ശേഷി ഇരട്ടിയായെന്നും റെയിൽവേ വ്യക്തമാക്കി.

വിവിധ ക്ലാസുകളിലെ സീറ്റ് ലഭ്യത ഒരൊറ്റ സ്‌ക്രീനിൽ കാണാൻ സാധിക്കുന്ന പുതിയൊരു വെബ്‌സൈറ്റും യൂസർ ഇന്റർഫേസും ഐആർസിടിസി ജൂലായ് 15ന് അവതരിപ്പിച്ചിരുന്നു. ബോട്ടുകൾക്കും ബുക്കിംഗ് തട്ടിപ്പുകൾക്കുമെതിരായ നടപടികൾ ശക്തമാക്കി. 'ആന്റി-ബോട്ട്' സംവിധാനം സംശയാസ്പദമായ ബോട്ട് ട്രാഫിക് 55 മുതൽ 65 ശതമാനം വരെ കുറച്ചതായും ഐആർസിടിസി അറിയിച്ചു.

English Summary

Indian Railways' IRCTC set a new record by booking over 2 million tickets in a single day on September 7, with 2,006,353 tickets sold. This marks the first time daily bookings surpassed the two million mark, driven by high demand. Approximately 89% of these tickets were booked online, prompting IRCTC to enhance server capacity and introduce a new website.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIAN RAILWAY, TRAIN TICKET BOOKING, TRAIN TICKET BOOKING RECORD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360