യാത്ര ഇഷ്‌ടപ്പെടുന്ന ധാരാളംപേരുള്ള രാജ്യമാണ് ഇന്ത്യ. അതിമനോഹരമായ കാഴ്‌ചകൾ ഏറെയുള്ള നമ്മുടെ നാട്ടിലേക്ക് പല രാജ്യങ്ങളിൽ നിന്നുമുള്ളവർ എത്താറുണ്ട്. ഇവിടുത്തെ കാഴ്‌ചകളും സംസ്‌കാരവും അറിയാനായാണ് ഏറെപ്പേരും എത്തുന്നത്. എന്നാൽ, നമ്മളാകട്ടെ കാഴ്‌ചകൾ കാണാനായി മറ്റ് രാജ്യങ്ങളിലേക്കാണ് കൂടുതലും യാത്ര ചെയ്യാറുള്ളത്. ഇത്തരത്തിൽ വിദേശയാത്രകൾ ഏറെ ഇഷ്‌ടപ്പെടുന്നവർ അറിഞ്ഞിരിക്കേണ്ട ഒരു വെറൈറ്റി ക്ഷേത്രം പരിചയപ്പെടാം. ജപ്പാനിലെ കനഗാവയിലുള്ള കാമകുര നഗരത്തില്‍ ഏകദേശം 738 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ക്ഷേത്രം സ്ഥാപിതമായത്.
'മാറ്റ്സുഗോക്ക ടകെയ്-ജി' എന്നാണ് ഈ ക്ഷേത്രത്തിന്റെ പേര്. ഗാർഹിക പീഡനത്തിനിരയായ സ്‌ത്രീകൾ അല്ലെങ്കിൽ വിവാഹമോചിതരായ, വിധവകളായവർക്കുള്ള ഒരു അഭയകേന്ദ്രമെന്ന നിലയിലാണ് ഈ ക്ഷേത്രം നിർമിച്ചത്. ആ കാലഘട്ടത്തിലെ സ്‌ത്രീകൾക്ക് ഭർതൃഗൃഹത്തിൽ നിന്നും സമൂഹത്തിൽ നിന്നും പലതരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടിവന്നിരുന്നു.
ജപ്പാനിൽ സ്‌ത്രീകൾക്ക് യാതൊരു അവകാശവും ഇല്ലാതിരുന്ന, വിവാഹമോചനത്തിനുള്ള വ്യവസ്ഥകളൊന്നും ഇല്ലാതിരുന്ന കാലഘട്ടത്തിൽ വളരെ വിപ്ലവകരമായാണ് ഈ ക്ഷേത്രം സ്ഥാപിതമായത്. പുരുഷന്മാർക്ക് ഈ ബുദ്ധ ക്ഷേത്രത്തിൽ പ്രവേശിക്കാൻ അനുമതി ഇല്ലായിരുന്നു. അതിനാൽ, പീഡിതരാകുന്ന സ്‌ത്രീകൾക്ക് ഇവിടം വലിയൊരു ആശ്വാസമായി. ഇക്കാരണത്താൽ തന്നെ ഈ ക്ഷേത്രത്തെ ഡിവോഴ്‌സ് ടെമ്പിൾ (വിവാഹമോചന ക്ഷേത്രം) എന്നാണ് പറയപ്പെടുന്നത്.
ഇപ്പോൾ ക്ഷേത്ര പരിസരത്തേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കുന്നുണ്ട്. പൂന്തോട്ടങ്ങൾ ഉൾപ്പെടെയുള്ള ഇവിടം കാണാൻ അതിമനോഹരമാണ്. സ്‌ത്രീ ശാക്തീകരണത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രതീകമായാണ് ഈ ക്ഷേത്രം ഇന്നും നിലകൊള്ളുന്നത്.
Matsugaoka Tokei-ji in Kamakura, Japan, is known as the “Divorce Temple.” Founded centuries ago as a refuge for abused, divorced, and widowed women, it became a symbol of women’s freedom. Today, visitors can explore its beautiful gardens and historic grounds, making it a unique destination for travelers interested in Japanese history and culture.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |