SignIn
Kerala Kaumudi Online
Thursday, 18 June 2026 4.03 PM IST

കൊച്ചിക്കാർക്ക് ഇനി സന്തോഷിക്കാം; തേടിയെത്തി വിനോദസഞ്ചാരികൾ, കാരണങ്ങൾ ഏറെ

kochi

അന്താരാഷ്ട്ര വിനോദസഞ്ചാരികൾ തിരയുന്നതും കാണാൻ തിരഞ്ഞെടുക്കുന്നതുമായ പ്രിയപ്പെട്ട നഗരങ്ങളിൽ കൊച്ചിയും. വിയറ്റ്‌നാമിലെ മ്യൂയിനെ, ഓസ്‌ട്രേലിയയിലെ പോർട്ട് ഡഗ്ലസ് തുടങ്ങിയ അന്താരാഷ്ട്ര ഹോട്ട്‌ സ്‌പോട്ടുകൾക്കൊപ്പമാണ് കൊച്ചിയും ഇടം നേടിയത്. ആഗോളതലത്തിലെ ഓൺലൈൻ ട്രാവൽ പ്ലാറ്റ്‌ഫോമായ ബുക്കിംഗ്ഡോട്ട്‌കോമിന്റെ 2026ലെ വാർഷിക റിപ്പോർട്ടിൽ ആകർഷകമായ 10 വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായി കൊച്ചിയെ തിരഞ്ഞെടുത്തു.

പൈതൃകഭംഗിയും കായലുകളുടെ മനോഹാരിതയും ആധുനികതയുമുള്ള നഗരാനുഭവങ്ങളും സമന്വയിക്കുന്ന ഇടമെന്ന നിലയിലാണ് കൊച്ചി ആഗോളശ്രദ്ധ നേടിയത്. 2026 ജനുവരി മുതൽ ജൂൺ വരെ ലോകമെമ്പാടുമുള്ള സഞ്ചാരികൾ കൂടുതൽ തിരഞ്ഞ ഇന്ത്യൻ വിനോദകേന്ദ്രങ്ങളിലെ പത്തിൽ കൊച്ചി ഒന്നാമതെത്തി. താമസസൗകര്യങ്ങളുമായി ബന്ധപ്പെട്ട തെരച്ചിൽ ഡാറ്റ പ്രകാരം കൊച്ചിയിലേക്കുള്ള തെരച്ചിലുകളിൽ 30 ശതമാനം വാർഷിക വളർച്ച കൈവരിച്ചു. ഇതേ കാലയളവിൽ 40 ശതമാനം വർദ്ധനവോടെ കേരളം രാജ്യത്ത് ഏറ്റവും കൂടുതൽ തിരഞ്ഞ മൂന്നാമത്തെ സംസ്ഥാനമെന്ന ബഹുമതിയും നേടി. കൊച്ചിയിൽ ഹോട്ടലുകൾക്ക് പുറമെ ഹോളിഡേ ഹോമുകൾ, ബിസിസസ്ബി ടു. ബിസിനസ്, ഗസ്റ്റ് ഹൗസുകൾ എന്നിവയ്ക്കാണ് ആഗോള സഞ്ചാരികൾ കൂടുതൽ തെരച്ചിൽ നടത്തുന്നത്. വില്ലകൾ, ഹോംസ്റ്റേകൾ എന്നിവ തിരയുന്നവരും ധാരാളമുണ്ട്.

കൊച്ചിയെന്ന പ്രിയങ്കരി

കേരളത്തിൽ കൂടുതൽ വിദേശ, സ്വദേശ വിനോദസഞ്ചാരികളെത്തുന്ന കേന്ദ്രമാണ് കൊച്ചി. ജലാശയങ്ങളുടെ സമൃദ്ധി, പ്രകൃതിഭംഗി, ടൂറിസവും ചരിത്രവും പൈതൃകവും കൈകോർക്കുന്ന മേഖല എന്നിവയും കൊച്ചിയെ ആകർഷിക്കുന്നു. അന്താരാഷ്ട്ര വിമാനത്താവളം, തുറമുഖം എന്നിവയും സഞ്ചാരികളെ ആകർഷിക്കുന്നു.

സംസ്ഥാനത്തിന്റെ ഇതരഭാഗങ്ങൾ സന്ദർശിക്കുന്നവരുടെ ഹബ് കൂടിയാണ് കൊച്ചി. വിമാന,കരമാർഗങ്ങളിൽ കൊച്ചിയിലെത്തി മൂന്നാർ, ആലപ്പുഴ, തേക്കടി, തൃശൂർ, കോവളം, വർക്കല, മലബാർ മേഖലകളിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിക്കുന്നവർ ധാരാളമാണ്. പാക്കേജ് ടൂറിസം തിരഞ്ഞെടുക്കുന്നവരും കൊച്ചി വഴി വരാനും മടങ്ങാനുമാണ് താത്പര്യം കാണിക്കുന്നതെന്ന് ടൂറിസം, ട്രാവൽ മേഖലയിലുള്ളവർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOCHI, TOURIST, PLACE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY