വർക്കല: വർക്കല നഗരസഭയുടെ അധീനതയിലുള്ള ബസ് ടെർമിനൽ നോക്കുകുത്തിയായി മാറുന്നു.വർക്കല റെയിൽവേ സ്റ്റേഷന് എതിർവശത്തായി ട്രെയിൻ യാത്രക്കാർക്ക് ഏറെ സൗകര്യമായ സ്ഥലത്താണ് ബസ് സ്റ്റാൻഡ് സ്ഥിതി ചെയ്യുന്നതെങ്കിലും,യാത്രക്കാർക്ക് യാതൊരു പ്രയോജനവുമില്ലാത്ത അവസ്ഥയാണ്.
കാത്തിരിപ്പ് കേന്ദ്രത്തിന്റെ മേൽക്കൂര മഴക്കാലത്ത് ഇളകി മാറിയിട്ട് പുനഃസ്ഥാപിക്കാൻ പോലും നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല. അഞ്ച്‌ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഈ കേന്ദ്രം ഇപ്പോൾ യാചകരുടെയും സാമൂഹ്യവിരുദ്ധരുടെയും താവളമാണ്.
യാത്രക്കാർ സ്റ്റാൻഡിനുള്ളിൽ കയറാതെ പ്രവേശന കവാടത്തിൽ നിന്നാണ് ബസിൽ കയറുന്നത്. ഡ്രൈവർമാർ തോന്നിയപടി ബസ് നിറുത്തുന്നതോടെ കവാടം തന്നെ സ്റ്റാൻഡായി മാറി.അശാസ്ത്രീയമായി നിർമ്മാണവും ഇതിനുകാരണമാണ്.എത്രയം വേഗം പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
1) ഹൈമാസ്റ്റ് ലൈറ്റുകൾ ഉൾപ്പെടെയുള്ള തെരുവ് വിളക്കുകൾ കത്തുന്നില്ല.രാത്രിയിൽ സ്റ്റാൻഡിനകം സാമൂഹ്യവിരുദ്ധരും മദ്യപാനികളും താവളമാക്കുന്നു.
2) കഴിഞ്ഞ വർഷം സ്റ്റാൻഡിനകം റീടാറിംഗ് നടത്തിയെങ്കിലും കാലാവധിക്ക് മുൻപ് തന്നെ ടാറിംഗ് ഇളകി കുഴികൾ രൂപപ്പെട്ടു.
3) 2016-17ൽ വി.ജോയി എം.എൽ.എയുടെ വികസന ഫണ്ടിൽ നിന്ന് 43.31 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റാൻഡ് നവീകരിച്ചത്.ലക്ഷങ്ങൾ മുടക്കി പുതിയ പ്രവേശന കവാടവും പണിതു.
4) 130 സ്വകാര്യ ബസുകളാണ് സ്റ്റാൻഡിൽ എത്തുന്നത്.മികച്ച വരുമാനം ലഭിക്കുന്ന സ്റ്റാൻഡിൽ യാത്രക്കാരെ എത്തിക്കുന്നതിന് നഗരസഭ നടപടിയെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.
5) പൊലീസ് എയിഡ് പോസ്റ്റുണ്ടെങ്കിലും തുറക്കാറില്ല.പ്രധാന ടൂറിസ്റ്റ് കേന്ദ്രമായിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ല
6) ഞായറാഴ്ച പൊതുടോയ്‌ലെറ്റ് തുറക്കാറില്ല
ബസ് ടെർമിനൽ സ്ഥാപിച്ചത് 2004ൽ
നവീകരിച്ചത് 2016-17ൽ
Streetlights, including high-mast lights, are not functioning at the bus stand, leaving the premises poorly lit at night and allowing anti-social elements and alcohol users to gather there.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |