SignIn
Kerala Kaumudi Online
Sunday, 01 November 2026 6.56 AM IST

കുഞ്ഞു കഥകൾ

ee

പ്രയാസം

''ഓഫീസിലെ പണ്യാന്ന് പറഞ്ഞിട്ടൊന്നും ഒരു കാര്യും ല്യ. ഭയങ്കര പ്രയാസാട്ടോ...""

''അതാദ്യം ഓർക്കണായിരുന്നു. കരിങ്കല്ല് ഏറ്റണപോലെ അത്ര സുഖള്ള പണ്യല്ല ഓഫീസ് പണീന്ന്!""


====================

അർത്ഥം

''എങ്ങനെ കഴിഞ്ഞോരാ കുമാരേട്ടാ ഞാനും മുകുന്ദനും.രണ്ടു വീട്ടിലാണെങ്കിലും ഒരൊറ്റ വീട്ടുകാരെപ്പോലെയാ ഞങ്ങള് കഴിഞ്ഞത്. ങ്ങളെന്താ എരട്ടക്കുട്ട്യാളാന്നാ എല്ലാരും ചോയ്‌ച്ചേന്നത്. ഇപ്പോ മുകുന്ദൻ ന്നോട് മുണ്ടീട്ട് മൂന്നായി കൊല്ലം! എന്താ ഇതീന്റെ അർത്ഥം?""
''യ്യ് മുകുന്ദനോട് മുണ്ടീട്ടും മൂന്നായി കൊല്ലം ന്ന്?""
=================

പീഡനം

''സ്ത്രീധനപ്പണം കൊർഞ്ഞൂന്ന് പർഞ്ഞ് ഭർത്താവിന്റെ അടി സയ്‌ക്കാതെ ഒര് പെണ്ണ് വീട് വിട്ടോട്യ സംഭവം ണ്ടായീലേ..നെന്റെ നാട്ടുകാര്യാന്നു കേട്ടു...ആരാ..?""

''എടാ.....ആ വീട്ടില്‌ള്ളൊരാളെ യ്യറിയും.....നല്ലോണറിയും. കയ്ഞ്ഞ ഓണത്തിന് മദനമോഹിനി ബാറീന്ന് മ്മളോട് കച്ചറണ്ടേക്കീലേ ഒര്ത്തൻ....മനു...പണ്ടത്തിന്റെ കാര്യം പർഞ്ഞ് ഭാര്യേന്റെ തല അടിച്ച് പൊട്ടിച്ചോൻ! ഓന്റെ പെങ്ങളാ...""
===================

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KATHA, WEEKLY, KATHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY