SignIn
Kerala Kaumudi Online
Sunday, 01 November 2026 4.59 AM IST

പ്രിയ മലയാളമേ

keralam

നിന്നെക്കുറിച്ചിങ്ങു പാടുവാൻ ദേവികേ ....

എന്റെ മനസ്സിലൊരായിരം ചിത്രങ്ങൾ ....

പൂവനികൾ നിന്റെ കാടുകൾ,

മാമല വെള്ളിനൂലോലുന്ന വാഹിനികൾ

സദാ മാലേയ സൗരഭം

ചാർത്തുന്ന സാനുക്കൾ

ദേവ ദുകൂലമായ് പാറുന്ന കാറ്റുകൾ....

കുഞ്ചന്റെ തുള്ളൽ, മണിത്തത്ത

പാടുന്നതുഞ്ചന്റെ കാഞ്ഞിരം....

ഗാഥതൻ ശീലുകൾ ....

ഓമനത്തിങ്കളിലൂറുന്ന

താരാട്ട് തെയ്യം പടയണിപ്പൂര മ്പറമ്പുകൾ ...

ശ്രാവണം ഊഞ്ഞാലിട്ടാടുന്ന മേളങ്ങൾ

ആതിരകൾ തിരുവാതിരശ്ശീലുകൾ

മേളപ്പദങ്ങൾ കേവഞ്ചി തൻ താളങ്ങൾ

മോഹന ഭാവമായ് മഞ്ജുതര കേൾക്കാം ....

വെള്ളിനക്ഷത്രമുദിക്കും ഡിസംബറും

നിസ്‌കാര പുണ്യം പകരും പെരുന്നാളും

കന്നിപ്പെരുമഴ..... തുള്ളിത്തുലാമഴ

വൃശ്​ചിക പ്പൊൻപാല പൂക്കുന്ന രാത്രിയും

പൊൻകണി നീർത്തുന്ന മേടവും

ശ്രീരാമ പുണ്യനാമങ്ങൾ പകുക്കും

കർക്കടവും എല്ലാമതങ്ങൾക്കും വേദിയൊരുക്കിയോൾ

എന്നും ഹരിത മഹത്വം പകർന്നവൾ...

പുണ്യമേ നിന്നെ പുകഴ്​ത്തുന്നു

ഞാനെന്നും എന്നിലെ നന്മ നീ

എന്നിലെ അമ്മയും എന്നും എങ്ങെങ്ങും

ഉയരട്ടെ നിൻ നാമം മാമലയും

മഹാസാഗരവും താണ്ടി നീ

വിരിയട്ടെ പ്രശോഭിതയായ് നിത്യം !!!

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POEM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LITERATURE
PHOTO GALLERY