
സുരഭില സുമദള കേരളമേ
മാമല നാടിൻ താരകമേ
പുഴവിരൽ തഴുകും കേരളമേ
കിളികുലമുണരും ആരാമമേ..
മലയാളത്തിൻ പാദസ്വരത്തിൽ
നമ്മുടെയാകെ പ്രാണനുണർന്നു
ഇളനീർ മധുരം കിനിയും നാട്ടിൽ
ഇളവെയിൽ തുമ്പികൾ പാറി നടന്നു
തേനൂറുന്നൊരു ഭാഷയിലിന്ന്
വള്ളംകളിയുടെ ശീല് നിറഞ്ഞു
ആർപ്പോ വിളിയിൽ നെഞ്ച് കവിഞ്ഞു
കേരള സംസ്‌കൃതി ആകെ ഉണർന്നു
മഴു എറിഞ്ഞാവോളം ഉയിരു നൽകി
പരശുരാമക്കഥ ഓർമ്മയിലെത്തി
കഥയുടെ കതിരവൻ എന്നെന്നും
ഐതിഹ്യ മലകളിൽ ഉദിച്ചിടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |