
അകതാരിലനന്തമാം നിറമേഴും
തിരകളിൽ ഒളി വീഴും പോലെ,
നിറകുടം തുളുമ്പും നിൻ
നക്ഷത്രക്കണ്ണുകളെൻ
അധരത്തിൽ എന്നും കുളിരേകും പോലെ.
ആദ്യമായ് തഴുകും തെന്നലായ്
മേനിയിലൊരുവേള നിന്നെയുണർത്തും പോലെ,
അത്രമേൽ നിറമുള്ള കിനാക്കളെൻ നയനത്തിൽ
നിത്യവും പടരും വെളിച്ചമായി.
ഹൃദയത്തിൻ തന്തികളിഴ നെയ്തുകോർത്തൊരു
പൊട്ടാത്ത പൊന്നിൻ പട്ടമായി,
നീയെന്റെ സ്വപ്നത്തിൻ രാജകുമാരിയായ്,
ഇളംതെന്നലായ് എന്റെ മായാമോഹമായ്.
ഏകാന്തയാത്രയിൽ അറിയാതെ കൂട്ടായ്,
നിത്യവും കാതോടു കാതോരമായ്,
അറിയാതെയടർത്തുവാൻ
കാലത്തിനറിയുമെന്നാരോ
രഹസ്യമായ് കാതിലോതി.
നീയുള്ള ലോകമിനി
ഈരേഴു ഭൂവിലും,
കടലറിയാതെ കാക്കുമെന്നു
ഞാനുമോതി.
ജീവിതം
സുകുമാർ അരിക്കുഴ
നമ്മളു നമ്മളായ് നില കൊണ്ടിടുമ്പൊഴേ
നമ്മൾക്കു ജീവിതമുള്ളൂ !..
കപടവേഷങ്ങൾ
പൊഴിഞ്ഞു വീഴുമ്പൊഴേ
നമ്മൾക്കു ജീവിതമുള്ളൂ
ഈ സത്യമെത്രപേരറിയുന്നുവെന്നതു-
മിന്നിന്റെ യാഥാർത്ഥ്യമല്ലേ ?
പെൺമുഖ്യമന്ത്രി
സുകുമാർ അരിക്കുഴ
പെണ്ണൊരാൾ
മുഖ്യമന്ത്രിപ്പോസ്റ്റിലാവുകിൽ
എന്താ കുഴപ്പം
ചിന്തിച്ചിടേണ്ടയോ?
മൂക്കിൽ പഞ്ഞി വെച്ചാലും
സ്വയം വിടാൻ മനസ്സാകുമോ
മന്ത്രിപ്പോസ്റ്റെന്നോർക്കണം !
പിന്നെങ്ങനെ
മുഖ്യമന്ത്രിയായ്
പെണ്ണൊന്നിനെ
ശുപാർശ ചെയ്തിടും ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |