SignIn
Kerala Kaumudi Online
Saturday, 26 September 2026 11.32 AM IST

ഗുരുവന്ദനം

sa

അക്ഷര വെളിച്ചമൊ-

രമൃതിൻ കനിവായെന്നു

മെന്നിൽ ചൊരിഞ്ഞൊരാ

ഗുരുവിനെയിന്നു ഞാൻ

വന്ദിച്ചിടട്ടെ

ആദ്യാക്ഷരമായ് അറിവിൻ

മധുരം നാവിലൂടലിയിച്ച്

അക്ഷര നെയ്ത്തിരി നാളമായ്

തിരിയിട്ടു തെളിയിച്ച ഗുരുവിന്

മുന്നിൽ നമിച്ചിടട്ടെ

അറിവിന്റെ കാണാക്കണ

ങ്ങളിലൊക്കെയും

വിദ്യതൻ വെളിച്ചം

പകർന്നൊരീ ഗുരുവിനെ

ഇന്ന് ഞാൻ സ്മരിച്ചിടട്ടെ

അറിവാണ് വെളിച്ചമതു

നന്മയിലെത്തണം,

തിന്മകൾ മാറ്റണം, അതിനായ ന്തരംഗം തുടിച്ചിടേണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KAVITHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY