
കാഞ്ഞങ്ങാട്: താലൂക്ക് ലീഗൽ സർവ്വീസസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹോസ്ദുർഗ്ഗ് കോടതി സമുച്ചയത്തിൽ വൃക്ഷ തൈകൾ വിതരണം ചെയ്ത് പരിസ്ഥിതി ദിനാചരണം നടത്തി. താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റി ചെയർമാനും അഡിഷണൽ ജില്ലാ ജഡ്ജുമായ പി.എം.സുരേഷ് ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് കെ.എൽ.മാത്യു അദ്ധ്യക്ഷത വഹിച്ചു. സിവിൽ ജഡ്ജ് സീനിയർ ഡിവിഷൻ ടി.കെ.മമത പരിസ്ഥിതിദിനസന്ദേശം നൽകി. സിവിൽ ജഡ്ജ് ജൂനിയർ ഡിവിഷൻ എം.ആർ.ദിലീപ് , മജിസ്‌ട്രേറ്റുമാരായ സി അബ്ദുൾ റാസിഖ്, ടി.ഫായിസ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ജുഡീഷ്യൽ ഓഫീസർമാർക്കും കോടതി ജീവനക്കാർക്കും അഭിഭാഷകർക്കും അഭിഭാഷക ഗുമസ്തന്മാർക്കും വൃക്ഷ തൈ വിതരണം ചെയ്തു. നിർദ്ധന കുടുംബത്തിലെ 2 കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. താലൂക്ക് ലീഗൽ സർവ്വിസസ് കമ്മിറ്റി ക്ലാർക്ക് പി.വിനീഷ സ്വാഗതവും സി ബിന്ദു നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |