
ചേലക്കര: വാഴക്കോട് പ്ലാഴി സംസ്ഥാന പാതയിലെ കായാംപൂവം വളവിലെ അപകടങ്ങൾ ഇല്ലാതാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായി കെ.രാധാകൃഷ്ണൻ എം.പി അറിയിച്ചു. പതിവായി ഒരേ സ്ഥലത്ത് തന്നെ വാഹന അപകടം സംഭവിക്കുമ്പോഴും പരിഹാരത്തിനായി അധികാരികൾ ക്രിയാത്മകമായ നടപടി സ്വീകരിക്കാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി കഴിഞ്ഞ ദിവസം വാർത്ത കൊടുത്തിരുന്നു. അപകടസാദ്ധ്യതാ സ്ഥലങ്ങൾ പരിശോധിച്ചതായും വേണ്ട നടപടി കൈക്കൊള്ളുമെന്നും ഉടനടി സൂചനാ ബോർഡുകളും സിഗ്നൽ ലൈറ്റുകൾ അടക്കം സ്ഥാപിക്കുമെന്നും കെ.രാധാകൃഷ്ണൻ എം.പി പറഞ്ഞു. പഴയന്നൂർ ഭാഗത്തു നിന്നും ചരക്കുമായി എത്തുന്ന വാഹനങ്ങൾ അടക്കം കായാംപൂവം ഇറക്കം ഇറങ്ങി വരുമ്പോൾ ഇവിടുത്തെ റോഡിന്റെ വളവ് ശ്രദ്ധയിൽ പെടാതെ തേക്കിൻകാട്ടിലേക്ക് ഇടിച്ചു കയറുകയോ മറിയുകയോ പതിവാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |