SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.18 AM IST

ആദ്യം മരം വീഴട്ടെ അവിടെയിട്ട് വെട്ടാം!

t

കൊല്ലം: പനയം പഞ്ചായത്ത് 18-ാം വാർഡിലെ മുളമൂട്ടിൽ നിന്ന് പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് പോകുന്ന വഴിയോരത്തുള്ള 100 വർഷത്തോളം പഴക്കം വരുന്ന പാലമരം അപകടാവസ്ഥയിലായിട്ടും മുറിച്ചു നീക്കാൻ നടപടിയില്ല. മദ്ധ്യഭാഗം പൊടിഞ്ഞു നിൽക്കുന്ന മരം ഈ മഴക്കാലത്തെ അതിജീവിക്കുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ. പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു.

മരത്തോടു ചേർന്നു തന്നെ കെ.എസ്.ഇ.ബി ലൈൻ കടന്നുപോവുന്നുണ്ട്. മരം വീണാൽ കുറഞ്ഞത് രണ്ടു ലക്ഷം രൂപയുടെയെങ്കിലും നഷ്ടമുണ്ടാകുമെന്ന് കെ.എസ്.ഇ.ബി അധികൃതർക്ക് ബോദ്ധ്യമുള്ള കാര്യമാണ്. അവരുടെ ഭാഗത്തു നിന്ന് യാതൊരു ഇടപെടലും ഉണ്ടാവുന്നില്ലെന്നും ആക്ഷേപമുണ്ട്. സമീപത്തെ ഉന്നതിയിലേക്കും ആശുപത്രിയിലേക്കും നിരവധി പേരാണ് മരത്തിനു സമീപത്തു കൂടി കടന്നു പോകുന്നത്.

കഴിഞ്ഞ മേയിലാണ് പ്രദേശവാസികൾ, കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തുന്നവർ, അടുത്തുള്ള ഉന്നതിയിലെ താമസക്കാർ എന്നിവർ ചേർന്ന് പനയം പഞ്ചായത്ത്‌ അധികൃതർക്ക് നിവേദനം നൽകിയത്. ആറു മാസമായിട്ടും ഒന്നുമുണ്ടായില്ല. മരത്തിന്റെ അവസ്ഥ ദിനം പ്രതി മോശമാകുകയാണ്. തുലാവർഷക്കാലത്തെ കാറ്റും മഴയും മരത്തിനെ വീഴ്ത്താനുള്ള സാദ്ധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL