
നാറാത്ത്: നാറാത്ത് ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ ജനകീയസൂത്രണ പദ്ധതി പ്രകാരമുള്ള പുഷ്പകൃഷിയുടെ നടീൽ ഉദ്ഘാടനം കമ്പിൽ തെരു ഗണപതി മണ്ഡപത്തിന് സമീപം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.റഹ്മത്ത് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.സുധീഷ് അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി.ലീല, മുൻ പഞ്ചായത്ത് സെക്രട്ടറി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ അനുഷ അൻവർ പദ്ധതി വിശദീകരിച്ചു. കൃഷി അസിസ്റ്റന്റ് സന്ധ്യ സ്വാഗതവും എം.വി.സതീഷ് നന്ദിയും അറിയിച്ചു. വാർഡ് ഒന്നിലെ ഹരിത ജെ.എൽ.ജി അംഗങ്ങളായ സരള, അനിത എന്നിവരാണ് കൃഷി നടത്തുന്നത്. ഓണത്തിന് തദ്ദേശിയമായി പൂക്കൾ ഉൽപ്പാദിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി പ്രകാരം 12000 ചെണ്ടുമല്ലി തൈകൾ വിവിധ ഗ്രൂപ്പുകൾക്ക് വിതരണം നടത്തിയിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |