SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

തെന്നല ബാലകൃഷ്ണപിള്ള അനുസ്മരണം

thennala

കാഞ്ഞങ്ങാട്: ഗാന്ധിയനും കെ.പി.സി.സി പ്രസിഡന്റുമായിരുന്ന തെന്നല ബാലകൃഷ്ണപ്പിള്ള, ഗാന്ധിയൻ ആശയങ്ങൾ പിന്തുടർന്ന, ത്യാഗത്തിന്റെ പര്യായമായ നേതാവായിരുന്നുവെന്നു എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ്‌ പെരിയങ്ങാനം പറഞ്ഞു.. കേരള പ്രദേശ് ഗാന്ധി ദർശൻ വേദി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച തെന്നല ബാലകൃപ്പിള്ള അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാപ്രസിഡന്റ് രാഘവൻ കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഉപാദ്ധ്യക്ഷ ഡോ.പി.വി.പുഷ്പജ തെന്നല ബാലകൃഷ്ണപ്പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ എൻ.കെ.സീമ, പി.വി.ചന്ദ്രൻ , എ.വി.പത്മനാഭൻ , ഇ.വി.പത്മനാഭൻ , കെ.തങ്കമണി, സി യശോദ,​കെ.സി. വിജയലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു. എൻ.ജി.ഒ. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനത്തെ യോഗത്തിൽ അനുമോദിച്ചു ചന്ദ്രൻ ഞാണിക്കടവ് സ്വാഗതവും കെ.തങ്കമണി നന്ദിയും പറഞ്ഞു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL