SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

കണിച്ചാറിൽ അനുമോദന സദസ്

kanichar

കണിച്ചാർ :കണിച്ചാർ ഇ.കെ.നായനാർ സ്മാരക ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ അനുമോദന സദസ്സും പരിസ്ഥിതി ദിനാചരണവും നടത്തി. ഇടത്തൊട്ടിയിൽ രാമകൃഷ്ണന്റെ വീട്ടുമുറ്റത്ത് വച്ച് വായനശാല പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കണിച്ചാർ ഗ്രാമപഞ്ചായത്ത് അംഗം ഷാന്റി തോമസ് ഉദ്ഘാടനം ചെയ്തു. ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി മുതിർന്ന അംഗമായ ഇ.ജി.രാമകൃഷ്ണൻ മാവിൻതൈ നട്ടു. കാപ്പാട് വായനശാലാ സെക്രട്ടറി എം.വി.മുരളീധരൻ പരിസ്ഥിതി ദിന സന്ദേശം നൽകി. കെ.പി.ഗീത , റെജി കണ്ണോളിക്കുടി , എം.എൻ.ഷൈല, എം.അവനിക, പി.എസ്.ശ്രീബാല , ലൈബ്രേറിയൻ സനില അനിൽ കുമാർ എന്നിവർ സംസാരിച്ചു. ചടങ്ങിൽ എസ്. എസ്.എൽ.സി പ്ലസ് ടു, എൽ എസ്.എസ് വിജയികളെയും അനുമോദിച്ചു.എം. പി.തോമസ് സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL