SignIn
Kerala Kaumudi Online
Sunday, 07 June 2026 5.59 AM IST

തലശ്ശേരി ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് നവീകരിക്കും 

jubily

തലശ്ശേരി: നാല് പതിറ്റാണ്ടിലേറെ പഴക്കമുള്ള തലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ ജൂബിലി ഷോപ്പിംഗ് കോംപ്ലക്സ് അടിയന്തിരമായി നവീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ കാരായി ചന്ദ്രശേഖരൻ അറിയിച്ചു. കോംപ്ലക്സിലെ അടിസ്ഥാന സൗകര്യക്കുറവുകളും വ്യാപാരികളുടെ പ്രയാസങ്ങളും നേരിട്ടു കണ്ടറിയാൻ നഗരസഭാ അധികൃതരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെട്ട സംഘം സ്ഥലം സന്ദർശിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നവീകരണവുമായി ബന്ധപ്പെട്ട് വ്യാപാരികളുടെ യോഗം വിളിച്ച് ചേർത്ത് ആവശ്യമായ ചർച്ചകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിക്കായി സർക്കാർ സഹായം ലഭ്യമാക്കാൻ പരമാവധി ശ്രമിക്കുമെന്നും ഇതിനായി വ്യാപാരികളുടെ പിന്തുണ വേണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വൈസ് ചെയർമാൻ, സ്ഥിരം സമിതി അധ്യക്ഷന്മാർ, കൗൺസിലർമാർ, നഗരസഭാ ഉദ്യോഗസ്ഥർ എന്നിവരും സന്ദർശന സംഘത്തിലുണ്ടായിരുന്നു

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL