അഴീക്കോട്: പട്ടികജാതി വികസന വകുപ്പ് കണ്ണൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ അഴീക്കോട് ഗവൺമെന്റ് പ്രീമെട്രിക് ഹോസ്റ്റൽ പ്രവേശനോത്സവം കെ.വി സുമേഷ് എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. തുടർന്ന് ഹോസ്റ്റൽ കോമ്പൗഡിൽ വൃക്ഷത്തൈ നടുകയും ചെയ്തു. ചടങ്ങിൽ സ്ഥലം മാറി പോകുന്ന പാർട്ട് ടൈം സ്വീപ്പർ ആയ അജിത്ത്, ജോലി മാറി പോകുന്ന ഹോസ്റ്റൽ കുക്ക് സന്ദേശ് എന്നിവർക്കുള്ള ഉപഹാരം ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. പ്രശാന്തൻ നൽകി. ജില്ലാ പട്ടികജാതി വികസന ഓഫീസർ ഒ.പി രാധാകൃഷ്ണൻ സ്വാഗതം പറഞ്ഞു. പരിപാടിയിൽ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, പട്ടികജാതി വികസന വകുപ്പ് ഉദ്യോഗസ്ഥന്മാർ, ഹോസ്റ്റൽ ജീവനക്കാർ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |