SignIn
Kerala Kaumudi Online
Monday, 08 June 2026 2.43 AM IST

സംസ്ഥാന ജേർണലിസ്റ്റ് വോളി: ഒഫീഷ്യൽ മത്സരത്തിൽ കണ്ണൂർ സെൻട്രൽ പ്രിസൺ ജേതാക്കൾ

voley
സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ ഒഫീഷ്യൽ മത്സര വിജയികൾക്ക് ഡെപ്യൂട്ടി മേയർ കെ.പി താഹിർ ട്രോഫി സമ്മാനിക്കുന്നു.

കണ്ണൂർ: പ്രസ് ക്ലബ്ബ് തുളസീ ഭാസ്‌കരൻ സ്മാരക ആസ്റ്റർ മിംസ് ഏഴാമത് സംസ്ഥാന ജേർണലിസ്റ്റ് വോളിയുടെ ഒഫീഷ്യൽ മത്സരങ്ങൾ പള്ളിക്കുന്ന് കൃഷ്ണ മേനോൻ കോളേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സമാപിച്ചു.
ഫൈനലിൽ കണ്ണൂർ സെൻട്രൽ പ്രിസൺ ഫോറസ്റ്റ് വകുപ്പിനെ വാശിയേറിയ പോരാട്ടത്തിലൂടെ തോൽപിച്ചു. ജേതാക്കളായ സെൻട്രൽ പ്രിസൺ ടീമിനും റണ്ണേഴ്സ് അപ്പായ ഫോറസ്റ്റിനും കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ കെ.പി താഹിർ ട്രോഫി സമ്മാനിച്ചു. പി.ആർ.ഡി ഉത്തരമേഖലാ ഡയറക്ടർ എ. അരുൺ കുമാർ, കെ.എസ്.ഇ.ബി താരം ധനീഷ് പാലൂർ മെഡലുകൾ സമ്മാനിച്ചു.

ജേർണലിസ്റ്റ് വോളിയിൽ കെ.യു.ഡബ്ള്യൂ.ജെ കോഴിക്കോട് പ്രസ് ക്ലബ്ബിനെ തോൽപ്പിച്ചു. തുടർന്ന് കണ്ണൂർ, മലപ്പുറം പ്രസ് ക്ലബ്ബുകൾ ഏറ്റുമുട്ടി. പത്രപ്രവർത്തക യൂനിയൻ സംസ്ഥാന കമ്മിറ്റിയംഗം പ്രശാന്ത് പുത്തലത്ത്, ജില്ലാ സെക്രട്ടറി കബീർ കണ്ണാടി പറമ്പ്, പ്രസിഡന്റ് സി. സുനിൽകുമാർ, ദേശാഭിമാനി ന്യൂസ് എഡിറ്റർ പി.വി നാരായണൻ, മുതിർന്ന മാദ്ധ്യമപ്രവർത്തകൻ അബ്ദുൾ മുനീർ, ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ രമ്യ രാഘവൻ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
സമാപന ദിവസമായ ഇന്ന് വൈകിട്ട് 4.30ന് സിറ്റി പോലീസ് കമ്മിഷണർ പി. നിധിൻരാജ് നയിക്കുന്ന ടീമും യുവജന സംഘടന നേതാക്കളുടെ ടീമും തമ്മിൽ ഏറ്റുമുട്ടും. തുടർന്ന് ജേണലിസ്റ്റ് വോളി ഫൈനൽ നടക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR, VOLLEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL