SignIn
Kerala Kaumudi Online
Sunday, 28 June 2026 2.16 AM IST

കണ്ണപുരത്ത് ലഹരിവിരുദ്ധറാലി

rali

കണ്ണപുരം : അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കണ്ണപുരം ജനമൈത്രി പൊലീസ്, ജി.എച്ച്.എസ്.എസ് , ജി.വി.എച്ച്.എസ്.എസ്, യംഗ് മൈൻഡ് ഇന്റർനാഷണൽ കല്യാശ്ശേരി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലി നടത്തി. കണ്ണപുരം പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.വി.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കല്യാശ്ശേരി ക്ലബ് പ്രസിഡന്റ് നിറം രാജേഷ് അദ്ധ്യക്ഷത വഹിച്ചു.കണ്ണപുരം സബ് ഇൻസ്‌പെക്ടർ ഒ.വി.സുനിൽ റാലി ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രേമ സുരേന്ദ്രൻ, മെമ്പർ ബാബു രാജ്,ശുഭ ,ജനമൈത്രി ബീറ്റ് ഓഫീസർ സിജു, ജി.വി.എച്ച്.എസ്.എസ് പ്രധാനാ ദ്ധ്യാപിക ഷീബ, മെറീന എന്നിവർ പ്രസംഗിച്ചു. രാജേഷ് താവം, കെ.രവി, രാജ്കുമാർ,ഷൈജു ഇളമ്പിലാൻ തുടങ്ങിയവർ പങ്കെടുത്തു. ചിത്രകാരൻ വർഗീസ് കളത്തിലിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ ഒപ്പുശേഖരണവും നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL