SignIn
Kerala Kaumudi Online
Tuesday, 27 October 2026 4.18 AM IST

17 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ

riyas

കൊല്ലം: അന്തർ സംസ്ഥാന മയക്കുമരുന്ന് കണ്ണിയായ "ബാംഗ്ലൂർ അപ്പു" എന്നറിയപ്പെടുന്ന റിയാസ് (32) കൊല്ലം എക്സൈസ് സ്ക്വാഡിന്റെ പിടിയിലായി. ആഡംബര വാഹനത്തിൽ എം.ഡി.എം.എ കടത്തുന്നതിനിടെയാണ് മേവറം പടനിലം അമ്പലത്തിന് മുന്നിൽ വച്ച് എക്സൈസ് സംഘം റിയാസിനെ സാഹസികമായി പിടികൂടിയത്.

എക്സൈസിനെ കണ്ട് അതിവേഗത്തിൽ വാഹനം ഓടിച്ച് കടന്നുകളയാൻ ശ്രമിച്ചെങ്കിലും വളഞ്ഞിട്ട് പിടികൂടുകയായിന്നു. റിയാസിന്റെ പക്കൽ നിന്ന് 17 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. ബംഗളൂരു കേന്ദ്രീകരിച്ച് മൊത്തവിതരണം നടത്തുന്ന റിയാസ് ജില്ലയിൽ അപൂർവമായി മാത്രമാണ് എത്താറുള്ളത്. രണ്ട് ദിവസം മുമ്പ് ഇയാൾ കേരളത്തിൽ എത്തിയതായി വിവരം ലഭിച്ചത് മുതൽ എക്സൈസ് ഷാഡോ സംഘം നിരീക്ഷിച്ച് വരികയായിരുന്നു.

കൊല്ലം എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ബെന്നി ജോർജിന്റെ നേതൃത്വത്തിൽ എസ്. എക്സൈസ് ഇൻസ്പെക്ടർ നിർമ്മലൻ തമ്പി, പ്രിവന്റീവ് ഓഫീസർമാരായ ടി.ആർ.ജ്യോതി, അനീഷ്, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ജി.ഗംഗ, ശ്രീമോൾ, സിവിൽ എക്സൈസ് ഓഫീസർമാരായ സലീം, കിരൺ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM, ARRESTED, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY