
നീലേശ്വരം:തൂഫാൻ ലഹരി വിരുദ്ധ ക്യാമ്പയിന് ഐക്യദാർഢ്യവുമായി എസ്.വൈ.എസ് (സുന്നി യുവജന സംഘം) നീലേശ്വരം നഗരസഭാ കമ്മിറ്റിയുടെ നേതൃത്യത്തിൽ നീലേശ്വരം പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ലഘുലേഖ വിതരണവും ലഹരി വിരുദ്ധ പ്രതിജ്ഞയും നടത്തി. നീലേശ്വരം എസ്.ഐ കെ.വി.രതീഷ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കമൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. ലഹരിവിരുദ്ധ പ്രതിജ്ഞയ്ക്ക് എസ്.വൈ.എസ് ജില്ലാ സെക്രട്ടറി അബ്ദുൾ സമദ് ഹാജി നിടുങ്കണ്ട നേതൃത്വം നൽകി. സെക്രട്ടറി മുഹമ്മദ് അലി മൗലവി സ്വാഗതം പറഞ്ഞു. നീലേശ്വരം പോലീസ് സ്റ്റേഷൻ ഡ്യൂട്ടി ഓഫീസർ ദിലീപ് കുമാർ , യൂനസ് ഹസനി തൈക്കടപ്പുറം, ഫുആദ് ഹാജി ഓർച്ച, അഹമ്മദ് ഹാജി കടിഞ്ഞിമൂല, ഗഫൂർ ഹാജി ഓർച്ച, സുബൈർ ഹാജി നീലേശ്വരം, ഹൈദർ ചിറപ്പുറം എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |