SignIn
Kerala Kaumudi Online
Monday, 19 October 2026 3.15 AM IST

അമ്മയ്‌ക്കെതിരെ അശ്ലീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിന് ക്രൂരമർദ്ദനം; പ്രതി അറസ്റ്റിൽ

shan-shibu
ഷാൻഷിബു

തിരുവനന്തപുരം: അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ശീല കമന്റിട്ടത് ചോദ്യം ചെയ്ത യുവാവിനെ ക്രൂരമായി മർദ്ദിച്ച പ്രതി പിടിയിൽ. ഒളിവിലായിരുന്ന അമ്പലത്തറ മുട്ടാറ്റുവരമ്പ് വീട്ടിൽ ഷാൻഷിബുവിനെയാണ് ( 22) എറണാകുളത്ത് നിന്ന് ഫോർട്ട് സി.ഐ ശ്രീകാന്തിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്.


പുളിയറക്കോണം സ്വദേശി ശ്രീകാന്തിനെയാണ് ആക്രമിച്ചത്. ആഗസ്റ്റ് എട്ടിനായിരുന്നു സംഭവം. ശ്രീകാന്തിന്റെ അമ്മയ്‌ക്കെതിരെ ഇൻസ്റ്റഗ്രാമിൽ അശ്ശീല കമന്റിട്ടതാണ് പ്രകോപനം. ഇക്കാര്യം ചോദ്യം ചെയ്തപ്പോൾ ശ്രീകാന്തിന്റെ ശരീരമാകെ ബ്ലേഡ് കൊണ്ട് വരഞ്ഞ് ഗുരുതരമായി പരിക്കേല്പിക്കുകയും കൈകളിൽ 30ഓളം സ്റ്റാപ്ലർ പിന്നുകൾ അടിച്ചുകയറ്റുകയുമായിരുന്നു. തലയിലും കഴുത്തിലും ബ്ലേഡ് ഉപയോഗിച്ച് ഗുരുതരമായാണ് പരിക്കേല്പിച്ചത്.

കൃത്യത്തിനുശേഷം തമിഴ്‌നാടിലും കേരളത്തിലുമായി വിവിധ സ്ഥലങ്ങളിൽ ഒളിവിൽപ്പോയ പ്രതിയെ പിടികൂടാൻ ഫോർട്ട് സി.ഐ ആർ.എസ് ശ്രീകാന്തിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. നിരവധി സി.സി ടി വി ദൃശ്യങ്ങളും ഫോൺ നമ്പരുകളും പിന്തുടർന്നാണ് എറണാകുളത്തുനിന്നും പ്രതിയെ അറസ്റ്റ് ചെയ്തത്. ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ എസ്.ഐ ജഗ്‌മോഹൻ കൃഷ്ണമോഹൻ, എസ്.സി.പി.ഒ റഷീദ്, അജീഷ്, ശരത്ത് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു. ഷാനിന്റെ പിതാവ് കുട്ടപ്പൻ എന്ന ഷിബു ഫോർട്ട് പൊലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാളാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY