SignIn
Kerala Kaumudi Online
Saturday, 18 July 2026 3.46 AM IST

ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ച്

hospitel-march

കാസർകോട്: ശസ്ത്രക്രിയയ്ക്കിടെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം നടത്തി ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നാഷണൽ യൂത്ത് ലീഗ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസകോട് ജനറൽ ആശുപത്രിയിലേക്ക് പ്രതിഷേധ മാർച്ചും ധർണയും സംഘടിപ്പിച്ചു.ജില്ലാ പ്രസിഡന്റ് പി.എച്ച്.ഹനീഫ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം.ഇബ്രാഹിം ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം ,സി കെ.നാസർ, ഷബീർ ഹസ്സൻ, അബ്ദുൽ റഹ്മാൻ കൊളവയൽ, ഇ.എൽ.നാസർ കൂളിയങ്കാൽ, മൊയ്തീൻ കുഞ്ഞി കളനാട്, കെ.കെ.അബ്ബാസ്, മൊയ്തു ഹദ്ദാദ് നഗർ, ശിഹാബ് പോപ്പി തുരുത്തി, അഷ്രഫ് തുരുത്തി, ഹനീഫ് തുരുത്തി, നംഷി തുരുത്തി, റഹ്മാൻ തുരുത്തി, സലാം തുരുത്തി, സിദ്ധീഖ് ചെങ്കള, നൗഷാദ് വെള്ളയിൽ, റഹീം ബെണ്ടിച്ചാൽ, ഷുക്കൂർ ഏരിയാൽ തുടങ്ങിയവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL