SignIn
Kerala Kaumudi Online
Friday, 11 September 2026 2.51 AM IST

​​​​​​​പൊലീസിന് വിജിലിൻസിലേക്ക് മാറാൻ യോഗ്യത പരീക്ഷ

police
പൊലീസ്

കണ്ണൂർ: സംസ്ഥാനത്ത് വിജിലൻസിലേക്കുള്ള പൊലീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റത്തിന് ഇനി യോഗ്യത പരീക്ഷ. യോഗ്യരെ കണ്ടെത്തുന്നതിനുള്ള എഴുത്തുപരീക്ഷ സംസ്ഥാന വ്യാപകമായി സെപ്തംബർ 13ന് നടക്കും. വർഷങ്ങളായി വിജിലൻസിൽ പൊലീസിലെ മറ്റു വിഭാഗങ്ങളിലേതിന് സമാനമായാണ് സ്ഥലം മാറ്റം നടത്തിയിരുന്നത്. സംസ്ഥാനത്ത് ഭരണമാറ്റത്തിന് ശേഷം പൊലീസ് സേനയിൽ വിജിലൻസ് ഒഴിച്ചുള്ള വിഭാഗങ്ങളിൽ സ്ഥലം മാറ്റം വൈകിയാണെങ്കിലും നടന്നിരുന്നു.

യോഗ്യത പരീക്ഷയിൽ വിജയിക്കുന്നവരെ നിബന്ധനകൾക്ക് വിധേയമായി 14 ജില്ലകളിലെ വിജിലൻസ് യൂണിറ്റുകളിലേക്കും സ്‌പെഷ്യൽ സെല്ലുകളിലേക്കും പ്രത്യേക അന്വേഷണ വിഭാഗങ്ങളിലേക്കുമാണ് നിയമിക്കുക.

കണ്ണൂർ വിജിലൻസ് യൂണിറ്റിലേക്ക് സ്ഥലംമാറ്റം ലഭിക്കാൻ നിരവധി അപേക്ഷകളാണ് വന്നത്. വെറും 20 ഒഴിവുകളിലേക്കായി ജില്ലയിലെ 237 പൊലീസ് ഉദ്യോഗസ്ഥരാണ് കണ്ണൂർ വിജിലൻസ് യൂണിറ്റിലേക്ക് സ്ഥലം മാറ്റത്തിന് അപേക്ഷിച്ച് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നത്. കണ്ണൂർ യൂണിറ്റിലേക്കുളള യോഗ്യത പരീക്ഷയ്ക്കായി പിലാത്തറ സെന്റ് ജോസഫ് കോളേജ് ആണ് കേന്ദ്രം. പരീക്ഷാ നടപടികൾ കുറ്റമറ്റതാക്കുന്നതിന്റെ ഭാഗമായി പരീക്ഷ കേന്ദ്രത്തിൽ മുഴുവൻ സമയവും വീഡിയോ ചിത്രീകരണം ചെയ്യുന്നതടക്കം കർശന സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL