SignIn
Kerala Kaumudi Online
Tuesday, 20 October 2026 1.43 AM IST

ട്രാഫിക് പിഴയിൽ തിരിമറി: എസ്‌.ഐക്കെതിരെ കേസ്

police

കാസർകോട്: ട്രാഫിക് നിയമലംഘന പിഴത്തുകയിൽ നിന്ന് 2.96 ലക്ഷം രൂപ തട്ടിച്ച എസ്.ഐയ്‌ക്കെതിരെ വിജിലൻസ് കേസെടുത്തു. ബേക്കൽ, മേൽപ്പറമ്പ്, വെള്ളരിക്കുണ്ട് സ്റ്റേഷനുകളിൽ എസ്.ഐയായിരുന്ന കൊല്ലം സ്വദേശി അരുൺ മോഹനെതിരെയാണ് കേസ്. നിലവിൽ കാസർകോട് എ.ആർ ക്യാമ്പിൽ എസ്.ഐയാണ്.

മെഷീനിൽ കൃത്രിമം കാണിച്ചായിരുന്നു തട്ടിപ്പ്. 2023 മുതൽ 2025 വരെയുള്ള കാലയളവിലായിരുന്നു സംഭവം. ചെറിയ നിയമലംഘനങ്ങളിൽ ഈടാക്കിയ പിഴത്തുകയിലാണ് തിരിമറി നടന്നതെന്നാണ് വിജിലൻസിന്റെ പ്രാഥമിക കണ്ടെത്തൽ. വാഹനയുടമകൾ പിഴ അടച്ചിട്ടും ഇ-ചെലാനിൽ കുടിശികയുണ്ടെന്ന് കാണിച്ചതോടെയാണ് പരിശോധിച്ചത്. അന്വേഷണത്തിൽ പിഴത്തുക കൈപ്പറ്റിയ ശേഷം ഔദ്യോഗിക രേഖകളിൽ കൃത്യമായി രേഖപ്പെടുത്തിയില്ലെന്ന് കണ്ടെത്തി. പിഴ അടച്ചവരുടെ രേഖകൾ പരിശോധിച്ചപ്പോൾ ക്രമക്കേടിന്റെ സൂചന ലഭിച്ചു.

അരുണിന്റെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകൾ വിജിലൻസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടുതൽ ക്രമക്കേടുകൾ നടന്നോ എന്നും അന്വേഷിക്കും. കോഴിക്കോട് പയ്യോളിയിൽ ജോലി ചെയ്തിരുന്നപ്പോൾ ക്രമക്കേട് നടത്തിയതിന് അരുണിനെ സസ്‌പെൻഡ് ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE STORY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA