SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

മാലിന്യമുക്ത കാഞ്ഞങ്ങാട് സേവന ദിനാചരണം

sevana-dhinam

കാഞ്ഞങ്ങാട്:ശുചിത്വ മിഷൻ,കേരള സോളിഡ് വെസ്റ്റ് മാനേജ്മെന്റ് പ്രൊജക്റ്റ് സംയുക്തമായി നടത്തുന്ന മാലിന്യ മുക്ത പ്രവർത്തനങ്ങളുടെ ഭാഗമായി കാഞ്ഞങ്ങാട് നഗരസഭ സേവനദിനാചരണം സംഘടിപ്പിച്ചു. കൗൺസിലർമാർ, ജീവനക്കാർ, വിദ്യാർത്ഥികൾ, ഹരിതകർമ്മസേന അംഗങ്ങൾ, പൊതുപ്രവർത്തകർ എന്നിവർ അണിനിരന്ന പ്രചരണറാലിയും ഇതോനുബന്ധിച്ച് നടന്നു. നഗരസഭ മിനി കോൺഫറൻസ് ഹാളിൽ നഗരസഭചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ മഹമൂദ് മുറിയനാവി അദ്ധ്യക്ഷത വഹിച്ചു. സോഷ്യൽ എക്സ്പേർട്ട് ഡോ.കെ.വി.സൂരജ് പദ്ധതി വിശദീകരിച്ചു. നഗരസഭ സെക്രട്ടറി എം.കെ.ഗിരീഷ് സ്വാഗതവും ക്ലീൻ സിറ്റി മാനേജർ പി.പി.ബൈജു നന്ദിയും പറഞ്ഞു. സോളിഡ് വെസ്റ്റ് മാനേജ്മെന്റ് റൂൾ 2026,ബി.ഡി.പി നിർവഹണം എന്നീ വിഷയങ്ങളിൽ ക്ലാസുകളും ലഹരി വിരുദ്ധ പ്രതിജ്ഞയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL