
അമ്പലത്തറ: ഹോസ്ദുർഗ്ഗ് ഉപജില്ല സ്കൂൾ കലോത്സവത്തിന്റെ ഭാഗമായി സാംസ്കാരികവേദിയുടെ ആഭിമുഖ്യത്തിൽ അമ്പലത്തറ ഇലഞ്ഞിമരച്ചോട്ടിൽ നിറക്കൂട്ട് എന്ന പേരിൽ ചിത്രരചന സംഘടിപ്പിച്ചു.ചിത്രകാരൻ ശ്യാമ ശശി നിറക്കൂട്ട് ഉദ്ഘാടനം ചെയ്തു. ബി.ജയരാജൻ അദ്ധ്യക്ഷത വഹിച്ചു. പി.മാധവി മീങ്ങോത്ത് വിശിഷ്ടാതിഥിയായി. സംഘാടക സമിതി ചെയർമാൻ ഡോ.സി.കെ.സബിത , ഫിനാൻസ് കമ്മിറ്റി ചെയർമാൻ നാരായണൻ മാടിക്കൽ, ജനറൽ കൺവീനർ പി.വി.രാജേഷ് ,വർക്കിംഗ് ചെയർമാൻ പി.ജയകുമാർ, രാജേഷ് സ്‌കറിയ , എം.എൻ.മനോജ്, ആതിര നാരായണൻ, മീഡിയ കമ്മിറ്റി വൈസ് പ്രസിഡന്റ് റഹ്മാൻ അമ്പലത്തറ എന്നിവർ സംസാരിച്ചു. സാംസ്കാരിക കമ്മിറ്റി കൺവീനർ പി. പ്രീത സ്വാഗതവും പബ്ലിസിറ്റി കൺവീനർ രാജേന്ദ്രൻ മിങ്ങോത്ത് നന്ദിയും പറഞ്ഞു. ചിത്രകാരൻ വിനോദ് അമ്പലത്തറയുടെ നേത്രത്വത്തിൽ നിരവധി ചിത്രകാരൻമാർ ചിത്രങ്ങൾ വരച്ച് പ്രദർശിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |