SignIn
Kerala Kaumudi Online
Sunday, 04 October 2026 3.56 AM IST

ശ്രീകണ്ഠാപുരത്ത് യു.ഡി.എഫ് ഹർത്താൽ പൂർണം വലഞ്ഞ് ജനം

01

മാദ്ധ്യമ പ്രവർത്തകർക്ക് നേരെ കൈയേറ്റം

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം നഗരസഭ ചെയർ പേഴ്സൺ ഇ.വി.രാമകൃഷ്ണനെ ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൈയേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഇന്നലെ യു.ഡി.എഫ് നഗരസഭാ പരിധിയിൽ നടത്തിയ ഹർത്താൽ പൂർണം. ഇന്നലെ രാവിലെ 10 മണി വരെ സ്വകാര്യ വാഹനങ്ങൾ നിരത്തിലിറങ്ങിയെങ്കിലും പിന്നാലെ ഹർത്താൽ അനുകൂലികൾ തടഞ്ഞു. തളിപ്പറമ്പ് - ഇരിട്ടി ഭാഗത്തേക്കുളള വിരലിൽ എണ്ണാവുന്ന ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്.

വാഹനഗതാഗതം നിലച്ചതോടെ മേഖലയിലെ യാത്രക്കാർ ദുരിതത്തിലായി.കടകൾ പൂർണമായും അടഞ്ഞു കിടന്നതിനാൽ ടൗണിൽ എത്തിയവർ കുടുങ്ങി. ഇവ‌ർക്ക് കുടിവെള്ളവും ഭക്ഷണവും ലഭിച്ചില്ല. നഗരസഭാ പരിധിയിലെ നൂറിധികം വരുന്ന അന്യസംസ്ഥാന തൊഴിലാളികളും ദുരിതത്തിലായി.

ഇന്നലെ രാവിലെ യു.ഡി.എഫ് പ്രവർത്തകർ ശ്രീകണ്ഠപുരം ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധക്കാർ സി പി.എം നിയന്ത്രണത്തിലുള സ്ഥാപനങ്ങൾക്ക് സമീപമെത്തി ബഹളം വച്ചു. തുറന്നു പ്രവർത്തിച്ച ദേശസാൽകൃത ബാങ്കുകളുടെ ബ്രാഞ്ചുകളുംട്രഷറിയും യു.ഡി.എഫ് പ്രവർത്തകർ അടപ്പിച്ചു.

ശ്രീകണ്ഠപുരം ടൗൺ കേന്ദ്രീകരിച്ച് നടത്തിയ (പതിഷേധ പ്രകടനത്തിന് ശേഷം കോൺഗ്രസ്, മുസ്ലിംലീഗ് പ്രവർത്തകർ സി പി.എമ്മിനെതിരെയും പാർട്ടി നേതാക്കൾക്കെതിരെയും പ്രകോപനപരമായ മുദ്രാവാക്യങ്ങളുയർത്തി. പ്രസംഗങ്ങളിലും പ്രകോപനപരമായ പരാമർശങ്ങളാണ് നേതാക്കൾ നടത്തിയത്.യു.ഡി.എഫ് പ്രതിഷേധ പ്രകടനം കെ. പി.സി സി ജനറൽ സെക്രട്ടറി മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. നഗരസഭാ മുൻ ചെയർപേഴ്സൺ ഡോ.കെ.വി. ഫിലോമിന, മുസ്ലിം ലീഗ് നേതാവ് ടി.എൻ.എ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.

മാദ്ധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തു

യുഡിഎഫ് പ്രകടനം റിപ്പോർട്ട് ചെയ്യാനെത്തിയ മാദ്ധ്യമ പ്രവർത്തകരെ യു.ഡി.എഫ് പ്രവർത്തകർ കൈയേറ്റം ചെയ്യാനും ശ്രമിച്ചു.കൈയേറ്റശ്രമത്തിൽ ദേശാഭിമാനി ലേഖകന് പരിക്കേറ്റു.കൈരളി, റിപ്പോർട്ടർ ടി.വി എന്നിവയുടെ വാർത്താലേഖകർക്കെതിരെയും കൈയേറ്റശ്രമമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL