SignIn
Kerala Kaumudi Online
Thursday, 27 August 2026 2.45 AM IST

പീതവർണ്ണമണിഞ്ഞ് ക്ഷേത്രനഗരി; ചതയദിനാഘോഷത്തിന് ഒരുക്കങ്ങളായി

gurusagaram

വൈക്കം: എസ്.എൻ.ഡി.പി യോഗം വൈക്കം യൂണിയന്റെ നേതൃത്വത്തിൽ നടക്കുന്ന ചതയദിനാഘോഷത്തിന് ഒരുക്കങ്ങൾ പൂർത്തിയായി. 28ന് രാവിലെ 9ന് ടൗൺ ഗുരുമന്ദിരത്തിൽ ഗുരുപൂജ നടത്തി പതാക ഉയർത്തുന്നതോടെ ജയന്തി ആഘോഷങ്ങൾക്ക് തുടക്കമാകും. യൂണിയനിലെ 55 ശാഖായോഗങ്ങളും പോഷക സംഘടനകളെയും അണിനിരത്തിയുള്ള ചതയദിന മഹാഘോഷയാത്ര നഗരത്തെ പീതസാഗരമാക്കി മാ​റ്റും. ഉച്ചയ്ക്ക് 2ന് യൂണിയൻ ആസ്ഥാനത്ത് നിന്ന് ചതയദിന ഘോഷയാത്ര ആരംഭിക്കും. ഗുരുദേവ ഛായാചിത്രം വഹിക്കുന്ന റിക്ഷ വലിച്ച് പീതവസ്ത്രധാരികളായ യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷും സെക്രട്ടറി എം.പി.സെന്നും നീങ്ങും. തുടർന്ന് വിവിധ യൂണിയൻ നേതാക്കളും വിവിധ ശാഖായോഗങ്ങളുടെ ബാനറുകൾക്ക് പിന്നിൽ ആയിരക്കണക്കിന് പ്രവർത്തകരും അണിനിരക്കും.
പടിഞ്ഞാറേ ഗോപുരം, വടക്കേനട, ടി.കെ.മാധവൻ സ്‌ക്വയർ, കൊച്ചുകവല, ബസ് സ്റ്റാൻഡ്, കച്ചേരിക്കവല വഴി ഘോഷയാത്ര സമ്മേളന സ്ഥലമായ ആശ്രമം സ്‌കൂൾ മൈതാനിയിൽ എത്തിച്ചേരും. 3.45ന് ചതയദിന മഹാസമ്മേളനം ആരംഭിക്കും. മന്ത്രി രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് അദ്ധ്യക്ഷത വഹിക്കും. സെക്രട്ടറി എം.പി.സെൻ സ്വാഗതം പറയും. മന്ത്രി മോൻസ് ജോസഫ് ചതയദിന സന്ദേശം നൽകും. മന്ത്രി എം.ലിജു മെരി​റ്റ് അവാർഡുകൾ വിതരണം ചെയ്യും. ഫ്രാൻസിസ് ജോർജ്ജ് എം.പി. മുഖ്യപ്രസംഗവും മുൻമന്ത്രി വി.എൻ.വാസവൻ പ്രതിഭകളെ ആദരിക്കലും കെ.ബിനിമോൻ എം.എൽ.എ സമ്മാനദാനവും നടത്തും. നഗരസഭ അദ്ധ്യക്ഷൻ കെ.ജി.അബ്ദുദുൾ സലാം റാവുത്തർ സംസാരിക്കും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ നന്ദി പറയും. യൂത്ത്മൂവ്‌മെന്റ് യൂണിയന്റെ നേതൃത്വത്തിൽ നടത്തുന്ന ചതയദിന മോട്ടോർ സൈക്കിൾ സൈക്കിൾ റാലി ആശ്രമം സ്‌കൂളിൽ രാവിലെ 10ന് യൂണിയൻ പ്രസിഡന്റ് പി.വി.ബിനേഷ് ഫ്ളാഗ് ഓഫ് ചെയ്യും. ബോയ്സ് ഹൈസ്‌ക്കൂൾ, തെക്കേ നട, പടിഞ്ഞാറെ ഗോപുരം, ഗുരുമന്ദിരം, ബോട്ട് ജെട്ടി, കെ.എസ്.ആർ.ടി.സി, ടി.കെ.മാധവൻ സ്‌ക്വയർ, വടക്കേ നട, പടിഞ്ഞാറെ നട, കച്ചേരിക്കവല വഴി ആശ്രമം സ്‌കൂളുകളിൽ എത്തിച്ചേരും. തുടർന്ന് ചേരുന്ന ചതയദിന സമ്മേളനം യൂണിയൻ സെക്രട്ടറി എം.പി.സെൻ ഉദ്ഘാടനം ചെയ്യും. യൂത്ത്മൂവ്‌മെന്റ് യൂണിയൻ പ്രസിഡന്റ് കെ.എം.മനു അദ്ധ്യക്ഷത വഹിക്കും. വൈക്കം ഡി.വൈ.എസ്.പി കെ.എൻ.രാജേഷ് സമ്മാനദാനവും വൈക്കം എസ്.എച്ച്.ഒ കെ.വി.വൈശാഖ് മുഖ്യപ്രഭാഷണവും നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് കെ.വി.പ്രസന്നൻ ചതയദിന സന്ദേശം നൽകും. യൂത്ത്മൂവ്‌മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.വി.വിവേക് സംവരണ സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. പി.പി.സന്തോഷ്, രാജേഷ് മോഹൻ, ഷീജ സാബു, സിനി പുരുഷോത്തമൻ എന്നിവർ സംസാരിക്കും. യൂത്ത്‌മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി രമേഷ് ആർ.കോക്കാട്ട് സ്വാഗതവും വൈസ് പ്രസിഡന്റ് നന്ദിയും പറയും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, GURU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL