
തിരുവനന്തപുരം : 172-ാമത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷത്തോടനുബന്ധിച്ച് ചെമ്പഴന്തി ഗുരുകുലത്തിൽ സംസ്ഥാന ടൂറിസം വാരാഘോഷം 25 മുതൽ 28 വരെ നടക്കും. വി .മുരളീധരൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ഒരുക്കങ്ങൾ വിലയിരുത്തി. ശിവഗിരി ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ശ്രീനാരായണ ഗുരു വിശ്വസംസ്‌കാര ഭവൻ സെക്രട്ടറി സ്വാമി ശങ്കരാനന്ദ, നഗരസഭ മേയർ വി.വി.രാജേഷ്, വിദ്യാഭ്യാസ കായിക കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ചെമ്പഴന്തി ഉദയൻ, കൗൺസിലർമാരായ കെ.കെ.ശൈലജ , അരുൺ വട്ടവിള, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. എസ്.എൻ കോളേജ്, എസ്.എൻ.ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലെ പാർക്കിംഗ് സൗകര്യം, ട്രാഫിക് ക്രമീകരണം, ശുചീകരണ പ്രവർത്തനം എന്നിവ ഉറപ്പാക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |