SignIn
Kerala Kaumudi Online
Thursday, 24 September 2026 3.58 AM IST

ചങ്ങനാശേരി നഗരത്തിൽ വഴിയോരകച്ചവടക്കാരുടെ തോന്ന്യാസം, ഈ നടപ്പാതയിലൂടെ ആരെയും നടത്തില്ല!

ftpth-

ചങ്ങനാശേരി: എങ്ങനെ ഈ നടപ്പാതയിലൂടെ കടന്നുപോകും. ഒരു തരത്തിലും സാധ്യമല്ല. തിരക്കുള്ള റോഡിലേക്ക് ഇറങ്ങിത്തന്നെ കാൽനടക്കാർ യാത്ര തുടരണം.... ഇത് ചങ്ങനാശേരി നഗരത്തിൽ നിന്നുള്ള പതിവ് കാഴ്ചയാണ്. ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുന്ന ചങ്ങനാശേരി നഗരത്തിൽ നടപ്പാത കൈയേറ്റം വ്യാപകമാണ്. പ്രധാന റോഡുകളിലും ഇടവഴികളിലും വഴിയോര കച്ചവടം നിയന്ത്രണമില്ലാതെ വ്യാപിച്ചതോടെ കാൽനടയാത്രക്കാരാണ് ദുരിതത്തിലായത്. നടപ്പാതകൾ വഴിയോരകച്ചവടക്കാർ കൈയേറിയതോടെ പരാതികളും വ്യാപകമാണ്. തിരക്കേറിയ റോഡിൽ നിലവിലെ സ്ഥിതി അപകടം വിളിച്ചുവരുത്തുകയാണ്.

ഇവിടെ തർക്കങ്ങൾ പതിവ്


ചങ്ങനാശേരി ടൗണിനുള്ളിൽ കാൽനടയാത്രക്കാരും കച്ചവടക്കാരും തമ്മിലുള്ള തർക്കവും പതിവാണ്. മാർക്കറ്റ് റോഡിലേക്കുള്ള വഴിയൊഴികെ നഗരത്തിലെ പല ഭാഗങ്ങളിലും സമാനമായ സ്ഥിതിയാണ്. ബിവറേജസ് ഔട്ട്‌ലെറ്റിന് മുന്നിലെ ഇടുങ്ങിയ റോഡിൽ പകുതിയോളം ഭാഗം കൈയേറിയാണ് കച്ചവടം. റോഡ് നവീകരണത്തിന്റെ ഭാഗമായി ഇവിടെ നിന്ന് കടകൾ ഒഴിപ്പിച്ചിരുന്നെങ്കിലും വീണ്ടും കച്ചവടം സജീവമായി.
എസ്.ബി കോളേജിന് മുന്നിൽ നടപ്പാത പൂർണമായും കൈയേറിയാണ് തട്ടുകടകൾ പ്രവർത്തിക്കുന്നത്. അന്യസംസ്ഥാനതൊഴിലാളികൾ നടത്തുന്ന കടകൾ വൈകിട്ട് മൂന്നോടെ സജീവമാകുും.


സ്ഥിതി ഗുരുതരം


എം.സി റോഡിൽ തിയേറ്ററിന് മുന്നിലാണ് സ്ഥിതി കൂടുതൽ ഗുരുതരം. നടപ്പാതയിലൂടെ പോകാൻ ശ്രമിക്കുന്ന യാത്രക്കാരോട് റോഡിലൂടെ പോകാൻ ആവശ്യപ്പെട്ട് കച്ചവടക്കാർ തർക്കിക്കുന്നതായും പരാതിയുണ്ട്. സിനിമ കഴിഞ്ഞിറങ്ങുന്നവരുടെ തിരക്ക് കൂടി ചേരുന്നതോടെ വൈകുന്നേരങ്ങളിൽ ഇവിടെ അപകടസാധ്യത ഏറെയാണ്. പെരുന്ന സ്റ്റാൻഡിലേക്ക് പോകുന്നവർക്കും ദുരിതമാണ്.

പൊതുമരാമത്ത് വകുപ്പ് അധികൃതർ കൈയേറ്റങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെണ് യാത്രക്കാർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, CHANGANASSERY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL