SignIn
Kerala Kaumudi Online
Wednesday, 16 September 2026 2.20 AM IST

വീട് കുത്തിത്തുറന്ന് കവർച്ച: പ്രതി പിടിയിൽ

ismail-

ചങ്ങനാശേരി : വീട് കുത്തി തുറന്ന് ഏഴ് പവൻ സ്വർണം കവർന്നയാൾ പിടിയിൽ. മാലൂർക്കാവ് പുതുപ്പറമ്പിൽ ഇസ്മയിൽ (46) നെയാണ് ചങ്ങനാശേരി പൊലീസ് പിടികൂടിയത്. ഇക്കഴിഞ്ഞ 12 ന് രാത്രി ചങ്ങനാശേരി റെയിൽവേ സ്റ്റേഷന് സമീപം എസ്.എച്ച് നഗറിൽ ഡോ.ഇക്ബാലിന്റെ വീട്ടിലായിരുന്നു മോഷണം. ഡോക്ടറും കുടുംബവും ഹരിപ്പാട് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. 13 ന് തിരിച്ചെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്.

തുടർന്ന് ചങ്ങനാശേരി പൊലീസിൽ അറിയിച്ചു. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ആഭരണങ്ങളും 23770 രൂപയും പ്രതിയുടെ പക്കൽ നിന്ന് കണ്ടെത്തി. നാല് ഗ്രാം തൂക്കം വരുന്ന കമ്മൽ സ്വകാര്യധന ഇടപാട് സ്ഥാപനത്തിൽ പണയംവച്ചിരുന്നു. ഇതും വീണ്ടെടുത്തു. മോഷണ കേസുകളിൽ മുൻപും ഇയാൾ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്.

ജില്ലാ പൊലീസ് മേധാവി സാബു മാത്യുവിന്റെ നിർദ്ദേശാനുസരണം ഡിവൈ.എസ്.പി എസ്.ആഷാദ്, എസ്.എച്ച്.ഒ അനിൽ ജോർജ്, എസ്.ഐ ബിനിൽ, സിവിൽ പൊലീസ് ഓഫീസർമാരായ ജൂഡ്, പ്രദീപ്, സതീഷ്, കലേഷ്, സൈനി, അൻവർ, നിയാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOTTAYAM, ROBBERY, CHANGANASSERY, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY