SignIn
Kerala Kaumudi Online
Thursday, 24 September 2026 11.12 AM IST

2024ഒാടെ എല്ലാ വീടുകളിലും കുടിവെള്ള കണക്ഷൻ

water

കോട്ടയം. ജില്ലയിൽ 40 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷനായി. ജലജീവൻ മിഷൻ പദ്ധതി ജില്ലാതല അവലോകനയോഗത്തിൽ മന്ത്രി റോഷി അഗസ്റ്റിനാണ് ഇക്കാര്യം വ്യക്തമാക്കിയത്. ജല ജീവൻ മിഷൻ കുടിവെള്ള പദ്ധതിയിലൂടെ 17.23 ശതമാനം പേർക്കു കുടിവെള്ള കണക്ഷൻ നൽകി. ജില്ലയിൽ ഗ്രാമീണ മേഖലയിൽ 4,82,878 വീടുകളാണുള്ളത്. ഇതിൽ 1,93,163 വീടുകളിൽ കണക്ഷൻ നൽകി. ജലജീവൻ മിഷൻ പദ്ധതി തുടങ്ങിയ ശേഷം 83,219 കുടിവെള്ള കണക്ഷനുകൾ നൽകി. 2,89,715 കണക്ഷനുകളാണ് ഇനി നൽകാനുള്ളത്. 2024ൽ പദ്ധതി പൂർത്തീകരിക്കുകയാണ് ലക്ഷ്യം.

ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിലെയും മുഴുവൻ ഗ്രാമീണവീടുകൾക്കും കണക്ഷൻ നൽകാൻ ഭരണാനുമതി നൽകിയിട്ടുണ്ട്. മുഴുവൻ വീടുകൾക്കും ശുദ്ധീകരിച്ച കുടിവെള്ളം ടാപ്പുകളിലൂടെ നൽകാൻ 3860.34 കോടി രൂപയുടെ ഭരണാനുമതിയാണുള്ളത്. വൈക്കം നിയോജകമണ്ഡലത്തിൽ 89.5 ശതമാനം വീടുകളിലും കുടിവെള്ള കണക്ഷൻ എത്തി. 2023 മേയിൽ ഇവിടെ പദ്ധതി പൂർത്തീകരിക്കാനാണ് ശ്രമം.

പദ്ധതിയുടെ നടത്തിപ്പിന് ദേശീയപാതാ അതോറിട്ടി, വനംവകുപ്പ്, റെയിൽവേ, പൊതുമരാമത്ത് വകുപ്പ് തുടങ്ങിയ ഏജൻസികളുടെ അനുമതികൾ വേഗത്തിൽ ലഭ്യമാക്കാൻ വിവിധ തലത്തിലുള്ള നിരീക്ഷണസംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ജില്ലയിൽ ഗ്രാമീണ മേഖലയിലെ വീടുകൾ. 4,82,878.

കണക്ഷൻ നൽകിയ വീടുകൾ. 1,93,163.

ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ പറയുന്നു.

ജലശുദ്ധീകരണശാലയും ടാങ്കുകളും സ്ഥാപിക്കാൻ ആവശ്യമായ ഭൂമി കണ്ടെത്തുകയാണ് പ്രധാന വെല്ലുവിളി. സർക്കാരിന്റെ കീഴിലുള്ള ഭൂമി വിട്ടുനൽകാൻ ഉത്തരവുണ്ട്. ഏറ്റെടുക്കേണ്ട സ്വകാര്യഭൂമി ബഹുജനപങ്കാളിത്തത്തോടെയും ജനപ്രതിനിധികളുടെ ഇടപെടലിലൂടെയും ഏറ്റെടുത്തു നൽകണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, WATER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL